Tag: accident death

പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് മധ്യവയസ്‌കൻ മരിച്ചു
Accident

പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് മധ്യവയസ്‌കൻ മരിച്ചു

തിരൂരങ്ങാടി : വി കെ പടി അരീത്തോട് നിർത്തിയിട്ട പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്‌കൻ മരിച്ചു. ഇരിമ്പിളിയം വലിയകുന്ന് അംബാൾ കല്ലിങ്ങൽ മുഹമ്മദിന്റെ മകൻ ഹംസ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാത്രി 7 ന് മരിച്ചു. ചേളാരി യിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കബറടക്കം നാളെ കൊട്ടപ്പുറം ജുമാ മസ്ജിദിൽ.ഭാര്യ, ആയിഷ.മക്കൾ: മൻസൂർ (സൗദി), നിസാമുദ്ദീൻ (യു എ ഇ), സുഹറ, സഫ്ന...
Kerala

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം

കോഴിക്കോട്: വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് 4 മരണം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം ആണ് അപകടം നടന്നത്. മാഹി പുന്നോൽ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ ,അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മൂരാട് ദേശീയ പാത അപകടത്തിൽ മരണപ്പെട്ടത്. ഒരാളുടെ നില അതീവ ഗരുതരമായി തുടരുകയാണ്. ട്രാവലറിൽ സഞ്ചരിച്ച 8 പേർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്....
Accident, Malappuram

എടരിക്കോട് മമ്മാലിപ്പടിയിൽ വൻ വാഹനാപകടം :ബ്രേക്ക് നഷ്ടമായ കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു ; ഒരാൾ മരണപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

എടരിക്കോട് മമ്മാലിപ്പടിയിൽ ബ്രേക്ക് നഷ്ടമായ കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നു. പരിക്കേറ്റ മുഴുവൻ ആളുകളെയും കോട്ടക്കലിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ് അപകടത്തിൽ പത്തോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. പോലീസും ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ടെയ്നർ നീക്കം ചെയ്യാൻ ക്രെയിൻ എത്തിയിട്ടുണ്ട് ....
Accident

മുംബൈയിൽ വാഹനാപകടം; കൊടിഞ്ഞി സ്വദേശി മരിച്ചു

തിരൂരങ്ങാടി : മുംബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കൊടിഞ്ഞി സ്വദേശി മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസൻ്റ് റോഡ് സ്വദേശി പരേതനായ കുഞ്ഞവറാൻ കുട്ടി, പാത്തുമ്മയ് എന്നിവരുടെ മകൻ കൊടിഞ്ഞിയിലെ മുൻകാല ഡ്രൈവർ പാട്ടശ്ശേരി മുസ്തഫ ആണ് മരിച്ചത്. മുംബൈയിൽ വാഹനാപകടത്തിൽ പെട്ട് ഏതാനും ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. മക്കൾ: റിയാസ്, ഹാരിസ്.മമ്മുദു സഹോദരൻ...
Accident

മണ്ണട്ടാംപാറയിൽ ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞു ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കൂട്ടു മൂച്ചിയിൽ ഓട്ടോ ഓടിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കൽ മുണ്ടുപാലത്തിങ്ങൽ പൂളക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഹസ്സൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം.കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി റോഡിൽ വട്ടോളി കുന്നിൽ ആണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Kerala

ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

പാലക്കാട് : ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകന്‍ ശ്രിയാന്‍ ശരത്ത് എന്നിവരാണ് മരിച്ചത്. കല്ലേക്കാട് വെച്ചാണ് ഇവര്‍ സഞ്ചരിച്ച ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.
Malappuram

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

പൊന്നാനി കുറ്റിപ്പുറം ബൈപ്പാസില്‍ തവനൂര്‍ പന്തേപാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിന്റെ ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ് മരിച്ചത്. നിഖിലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി കുറ്റിപ്പുറം ഹൈവേയിൽ നരിപ്പറമ്പ് പന്തേപാലത്ത് വെച്ച് ഇന്ന് പുലർച്ചയോടെയാണ് നിർത്തിയിട്ട ലോറിക്ക് കാറിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ഇവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാള്‍ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്കും നിഖിലിനെ മാറ്റി. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഒന്നര വയസായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു....
Accident

വേങ്ങര പാലാണിയൽ പിക്കപ്പ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

വേങ്ങര: പാലാണിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ടുപേർ മരിച്ചു. ഇരിങ്ങല്ലൂർ കുറ്റിത്തറ സ്വദേശി കുറുഞ്ഞിക്കട്ടിൽ ബാബു സുബ്രഹ്മണ്യന്റെ മകൻ ശരത് (19), കോട്ടക്കൽ വെസ്റ്റ് വില്ലൂർ സ്വദേശി കൈതവളപ്പിൽ ജാസിം അലി (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോട്ടക്കൽ അൽമസ്‌ആശുപത്രിയിൽ. രാത്രി 11 മണിക്കാണ് അപകടം. വേങ്ങര ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ലോറിയും പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറിയ ബൈക്കും ഇടിക്കുക യായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടു. https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3...
Local news

കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മൂന്നിയൂര്‍ : മുട്ടിച്ചിറ കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്. ഒഡീഷ സ്വദേശിയായ ജുക്ത ബത്ര (28) എന്നയാളാണ് മരിച്ചത്. കളിയാട്ടമുക്ക് കാരിയാട് ഇറക്കത്തില്‍ നിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു....
Accident

അംഗനവാടിയില്‍ നിന്ന് അമ്മക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു ; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്, സ്‌കൂട്ടര്‍ യാത്രികന്റെ നില ഗുരുതരം

തിരുവനന്തപുരം: അംഗനവാടിയില്‍ നിന്ന് അമ്മക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടില്‍ സിബില്‍ - ആന്‍സി ദമ്പതികളുടെ ഏകമകള്‍ ഇസാ മരിയ സിബിന്‍ ആണ് മരിച്ചത്. വീടിന് സമീപമുള്ള അംഗനവാടിയില്‍ നിന്ന് അമ്മ ആന്‍സിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവന്‍ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനടക്കം എല്ലാവരും റോഡിലേക്ക് തെറിച്ചുവീണു. സ്‌കൂട്ടര്‍ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. കുഞ്ഞിനെ ഉടന്‍ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍...
Malappuram

പൊന്നാനി വാഹനാപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പൊന്നാനി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പള്ളിക്കല്‍ സ്വദേശി മുടക്കയില്‍ അബൂബക്കര്‍ മകന്‍ മിര്‍ഷാദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ് 13 ന് ഞായറാഴ്ചയാണ് പൊന്നാനി പള്ളപ്രം ഹൈവേയില്‍ റൗബ ഹോട്ടലിന് സമീപത്ത് വെച്ച് മിര്‍ഷാദും സുഹൃത്തായ കോഴിക്കോട് താമരശ്ശേരി സ്വദേശിനി ഹന്ന സല്‍വയും സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മിര്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്. ഗുരുതരമായി പരിക്കറ്റ ഹന്ന സല്‍വ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്....
Accident

നിയന്ത്രണം വിട്ട ബൈക്ക് ഭിത്തിയിലിടിച്ച് ബൈപ്പാസില്‍ നിന്നും 40 അടി താഴ്ചയിലുള്ള സര്‍വീസ് റോഡിലേക്ക് വീണു ; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് ബൈപ്പാസില്‍ നിന്നും 40 അടി താഴ്ചയിലുള്ള സര്‍വീസ് റോഡിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടുകാല്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി മഹേഷാണ് ( 23) മരിച്ചത്. കഴക്കൂട്ടം - കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലുള്ള സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മുക്കോല കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായിരുന്നു യുവാവ്. നാട്ടുകാര്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് വിഴിഞ്ഞത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍മ്മാണത്തൊഴിലാണിയാണ് മരിച്ച മഹേഷ്....
Accident

വീടിന് മുന്നിലെ റോഡിലിറങ്ങിയ ഏഴുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു

കോഴിക്കോട് : വീടിന് മുന്നിലെ റോഡിലിറങ്ങിയ ഏഴുവയസുകാരന്‍ ബൈക്കിടിച്ചു മരിച്ചു. കോഴിക്കോട് പേരാമ്പ്ര കക്കാട് മരുതോറചാലില്‍ സബീഷിന്റെ ഇളയമകന്‍ ധ്യാന്‍ദേവ് (7) ആണ് മരിച്ചത്. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിയെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയില്‍ നിന്നും മൊടക്കല്ലൂര്‍ എം. എം. സി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പേരാമ്പ്ര എയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധ്യാന്‍ ദേവ്. അമ്മ രമ്യ, സഹോദരന്‍ ആദിദേവ്....
Accident

എടരിക്കോട് ബൈക്കിൽ ബസിടിച്ചു പരിക്കേറ്റ തെന്നല സ്വദേശിനി മരിച്ചു

തെന്നല: ദേശീയപാതയിൽ ബസ് ബൈക്കിലിടിച്ച് പരുക്കേറ്റ യുവതി മരിച്ചു. തെന്നല തറയിൽ സ്വദേശിയും മുൻ പഞ്ചായത്ത് അംഗവുമായ വെങ്കടത്തിയിൽ കുഞ്ഞിമുഹമ്മദിന്റെ മകൾ മുബഷിറ (28) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് തെന്നല വാളക്കുളം പെരുമ്പുഴ സ്വദേശി പാലേരി മൻസൂറിനും (36) പരിക്കേറ്റിരുന്നു.  ബുധനാഴ്ച രാത്രി 9.15 ന് എടരിക്കോട് മമ്മാലിപ്പടിയിൽ വെച്ചാണ് അപകടം. മുബഷിറയും മന്സൂറും ബൈക്കിൽ വെന്നിയൂരിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുമ്പോൾ മമ്മാലിപ്പടി എക്സിറ്റിലേക്ക് കയറി ഇറക്കം ഇറങ്ങി വരുമ്പോൾ പിന്നിൽ നിന്നും ബസിടിക്കുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. ഇരുവരും പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മുബഷിറ ഇന്നലെ രാത്രി മരിച്ചു. മയ്യിത്ത് വെള്ളിയാഴ്ച തെന്നല തറയിൽ ജുമാ മസ്ജിദിൽ ഖബറടക്കും.  മക്കൾ:  ഫാത്തിമ മനാൽ, ഫാത്തിമ മൈസൽ...
Accident

സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ വയനാട്ടിലേക്ക് ടൂർ പോയ കോളജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം വയനാട്ടിലേക്ക് ടൂർ പോയ കോളജ് വിദ്യാർത്ഥി സ്കൂട്ടർ അപകടത്തിൽ മരിച്ചു. നന്നമ്പ്ര കുണ്ടൂർ ജയറാംപടി സ്വദേശി ഉപ്പുംതറ മുഹമ്മദ് സലീമിൻ്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. സഹയാത്രികൻ കുണ്ടൂർ അത്താണിക്കൽ സ്വദേശി പുളിക്ക പറമ്പിൽ അബ്ദുൽ സലീമിന്റെ ഇസ്‌മായിൽ (20) ന് ഗുരുതര പരിക്കേറ്റു. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അജ്സൽ മരണപ്പെടുകയായിരുന്നു. വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്ത് വെച്ചാണ് അപകടം. സ്‌കൂട്ടർ റോഡിരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചാണ് അപകടം. അജ്‌സലും 10 സുഹൃത്തുക്കളും 5 ഇരുചക്ര വാഹനത്തിൽ വയനാട് സന്ദർശിക്കാനെത്തിയതായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം.അജ്സലിന്റെ മാതാവ്: സുഹ്‌റ, സഹോദരങ്ങൾ: സിയാൻ, ഷഹാന ഷെറി.അജ്‌സൽ കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്.മാനന്തവാടി...
Accident

വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചെമ്മാട് സ്വദേശിനി മരിച്ചു

തിരൂരങ്ങാടി: വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. ചെമ്മാട് പരേതനായ നീലിമാവുങ്ങല്‍ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മേലാറക്കല്‍ ആസിയ(68)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു അപകടം. നിലമ്പൂരില്‍ പോയി മടങ്ങുന്ന വഴി അരീക്കോട് തോട്ടുമുക്കം റോഡിൽ പനമ്പിലാവിൽ വെച്ച് ഇവര്‍ സഞ്ചരിച്ച ക്രൂയിസര്‍ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആസിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണപ്പെട്ടത്.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചെറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചെമ്മാട് പഴയ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ മറവ് ചെയ്യും. മക്കള്‍: അബ്ദുള്ള കോയ, സൈനുദ്ധീന്‍, അബൂബക്കര്‍ സിദ്ധീഖ്, താഹിറ, സൗദാബി, സാബിറ, സഹീദ, മരുമക്കള്‍: മഹ്‌റൂഫ് വി.കെ പടി, മുസ്തഫ മലപ്പുറം, ഇബ്രാഹീം കുട്ടി വേങ്ങര, ഷമീര്‍ നീരോല്...
Accident

മാനന്തവാടിയിൽ ബൈക്ക് അപകടം; കുണ്ടൂർ സ്വദേശി മരിച്ചു

മാനന്തവാടി: ബൈക്ക് അപകടത്തിൽ തിരൂരങ്ങാടി കുണ്ടൂർ സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. വളളിയൂർ കാവ് ഫയർ സ്റ്റേഷന് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുണ്ടൂർ ജയറാം പടി സ്വദേശി ഉപ്പും തറ സലീമിന്റെ മകൻ അജ്സൽ (20) ആണ് മരിച്ചത്. കുണ്ടൂർ അത്താണിക്കൽ ടർഫിന് സമീപം പുളിക്കപ്പറമ്പിൽ സലീമിന്റെ മകൻ ഇസ്മായിൽ(20) നാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം എന്നാണ് അറിയുന്നത്....
Local news

വീട്ടില്‍ നിന്നും പിന്നോട്ട് എടുത്ത ഓട്ടോമാറ്റിക് കാര്‍ ദേഹത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

എടപ്പാള്‍ : വീട്ടില്‍ നിന്നും പിന്നോട്ട് എടുത്ത കാര്‍ ദേഹത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ദാരുണാന്ത്യം. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ മുറ്റത്ത് നില്‍ക്കുന്നവരെ ഇടിക്കുകയായിരുന്നു. കാര്‍ വേഗത്തില്‍ വന്നതിനാല്‍ ഇവര്‍ക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാര്‍ പൂര്‍ണമായും കയറിയിറങ്ങി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂരങ്ങാടി ടുഡേ.. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ പെണ്‍കുട്ടിക്കും പരിക്കേറ്റു. മുറ്റത്ത് നിന്ന പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ഷാഹിറിന്റെ മകള്‍ അലിയയുടെ പരിക്കാണ് ഗുരുതരം....
Malappuram

ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

പളനി : ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ പുതിയങ്ങാടി സ്വദേശി കിഴക്കെ വളപ്പില്‍ വീട്ടില്‍ ഗണേഷന്‍ ആണ് മരിച്ചത്. പളനിയില്‍ വച്ചാണ് അപകടം ഉണ്ടായത്. ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം. മൃതദേഹം പളനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു....
Accident

ബെംഗളൂരിൽ ലോറി ബൈക്കിലിടിച്ച് തിരൂർ സ്വദേശി മരിച്ചു

ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബെംഗളൂരു ൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് റജീന. സഹോദരങ്ങൾ അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Accident

ബൈക്കിൽ വിനോദ യാത്ര പോയ യുവാവ് അപകടത്തിൽ മരിച്ചു

ചങ്ങരംകുളം : വാൽപാറയിലേക്ക് ബൈക്കിൽ വിനോദയാത്ര പോയ യുവാവ് തൃശൂരിൽ അപകടത്തിൽ മരിച്ചു. കോക്കൂർ കൈതവളപ്പിൽ അബ്ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ബിലാൽ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ മൂന്നു ബൈക്കുകളിലായി 6 പേരാണു യാത്ര തിരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് റോഡിൽ വച്ചു ബിലാലിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ബിലാലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു. വോളിബോൾ താരമായ ബിലാൽ ചങ്ങരംകുളം കിരൺ സ്റ്റുഡിയോ ജീവനക്കാരനാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദിൽ കബറടക്കും. സഹോദരങ്ങൾ: ഷാലിമ, ഷാലിഖ്....
Accident

കണ്ടെയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഏഴൂർ സ്വദേശി മരിച്ചു

താനൂർ : പരപ്പനങ്ങാടി റോഡിൽ താനൂർ സ്കൂൾ പടിയിൽ കണ്ടയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന തിരൂർ ഏഴൂർ പി സി പടി സ്വദേശി പറൂർപടി വിജേഷ് (30) എന്ന കുട്ടുവാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഏഴൂർ സ്വദേശി സുബിൻ എന്നയാളെ ഗുരുതര പരിക്കുകളോടെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെയും പുറത്തെടുത്തത്. ഇന്നലെ രാത്രി 2 നാണ് അപകടം....
Obituary

ടെറസിൽ നിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ് യുവതി മരിച്ചു

തിരുനാവായ : പേരക്ക പറിക്കാനായി വീടിന്റെ ടെറസിനു മുകളിൽ കയറിയ യുവതി കാൽ തെന്നി കിണറ്റിൽ വീണു മരിച്ചു. നമ്പിയാംകുന്ന് കുണ്ട്‌ലങ്ങാടി സ്കൂൾപടിയിൽ താമസിക്കുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യ കരിങ്കപ്പാറ സുഹറ (46) ആണു മരിച്ചത്. മക്കൾ: സഫീർ, സഫൂറ, സജ്ന. മരുമക്കൾ: നിമ, ജാഫർ, ഫാജിസ്.
Breaking news

പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു

തേഞ്ഞിപ്പലം : പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം. വാഴക്കാട്‌ കൽപള്ളി മാളിയേക്കൽ തച്ചറായി അബ്ദുറഹീമിന്റെ മകൻ എം ടി മുഹമ്മദ് ഷഹീം (25) ആണ് മരിച്ചത്. ലോറി തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Accident

ചെരുപ്പടി മലയിൽ ചുള്ളിപ്പാറ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....
Local news

കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ജാബിര്‍ ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടക്കല്‍ മിംസിലേക്ക് മാറ്റുകയായിരുന്നു, എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈന്‍ ഹാജിയുടെ മകന്‍ ഇസ്ഹാഖ് (കുഞ്ഞ) ന്റെ മകനാണ് പനക്കത്ത് ജാബിര്‍. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Accident

പുന്നാട് വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു

കണ്ണൂർ: ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരണപ്പെട്ടു. ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു...
Accident

ചിപ്പിലിതോട് മിനിലോറി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് : പുതുപ്പാടി ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ (40) മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.അലി (38) , സുനിൽ (27), ഉത്തം (26), ശിർജതർ (25), പ്രതീഷ് (38) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്....
Accident

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്. തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു. ബസ്സില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല...
Obituary

ടിക് ടോക് താരം ജുനൈദ് അപകടത്തിൽ മരിച്ചു

നിലമ്പൂർ : ടിക് ടോക് താരംവഴിക്കടവ് സ്വദേശി മഞ്ചേരി കാരക്കുന്നിൽ അപകടത്തിൽ മരിച്ചു. വഴിക്കടവ് ചോയത്തല ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ന് കാരക്കുന്ന് മരത്താണി വളവിൽ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസ്സുകാർ കണ്ടത്. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ജുനൈദ് മഞ്ചേരി ഭാഗത്ത് നിന്നു വഴിക്കടവിലേക്ക് ബൈക്കിൽ വരവെയാണ് അപകടം. അറിയപ്പെടുന്ന വ്ലോഗർ ആണ് ജുനൈദ്. മാതാവ്, സൈറാ ബാനു. മകൻ: മുഹമ്മദ് റെജൽ...
error: Content is protected !!