Friday, October 16

Tag: Accident death teacher accident death

കുഞ്ഞിനെ പാലൂട്ടാൻ വീട്ടിലേക്ക് പോകുമ്പോൾ അധ്യാപിക ലോറിയിടിച്ചു മരിച്ചു
Accident

കുഞ്ഞിനെ പാലൂട്ടാൻ വീട്ടിലേക്ക് പോകുമ്പോൾ അധ്യാപിക ലോറിയിടിച്ചു മരിച്ചു

കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്. റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിന് പിന്നിൽ അമിത വേഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ഉടൻ പേരാവൂരിലെ സൈറസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സജീർ തൊണ്ടിയിൽ ടൗണിലെ പലചരക്ക് വ്യാപാരിയാണ്. മക്കൾ: ഷഹദ ഫാത്തിമ, ഹിദ് ഫാത്തിമ . വീരാജ്പേട്ട സ്വദേശിനിയാണ് റഷീദ....