
കൊണ്ടോട്ടി സ്വദേശിനിയും ഭർത്താവും ഡൽഹിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
ന്യൂഡൽഹി സെക്ടർ 68ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ ആണ് മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് കെ.ഫർഹാന (28) എന്നിവരാണു മരിച്ചത്.
കാരിമുക്ക് വൈത്തലപ്പറമ്പ് അബ്ദുറഹ്മാൻ, ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. ഇന്നലെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഡൽഹിയിലേക്ക് തിരിച്ചു.
ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അസ്ലം. സംഭവത്തിൽ കൊടുതൽ അന്വേഷണം നടക്കുന്നുണ്ട്.
