Tag: accident death

ബൈക്ക് മതിലിൽ ഇടിച്ചു മരിച്ചു
Accident

ബൈക്ക് മതിലിൽ ഇടിച്ചു മരിച്ചു

കോട്ടക്കൽ : കുഴിപ്പുറം കവലയിൽ ബൈക്ക് മതിലിൽ ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് പരേതനായ എട്ടുവീട്ടിൽ അലവിയുടെ മകൻ എട്ടുവീട്ടിൽ മൊയ്തീൻ കുട്ടി (51) ആണ് മരിച്ചത്. 13 ന് ആണ് അപകടം. കോട്ടക്കലേക്ക് പോകുമ്പോൾ ബൈക്ക് മതിലിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്...
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കിടിച്ച് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ആമക്കാട് ബൈക്ക് ഇടിച്ച് നാലാം ക്ലാസ് കാരൻ മരിച്ചു മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കിടങ്ങയം പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ ( 9 ) ആണ് മരിച്ചത്. പന്തല്ലൂർ ആമക്കാട് അരിച്ചോലയിൽ സ്കൂൾ വിട്ടു പോകുന്നതിനിടെയാണ് അപകടം. കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരിച്ചോല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്....
Accident, Breaking news

പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

വളാഞ്ചേരി : പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ പാണ്ടികശാലയിൽ ഇന്ന് രാത്രി 8 മണിക്കാണ് അപകടം. അപകടത്തിൽ അബൂദാബി പടി സ്വദേശി കുന്നത്ത് അബൂബക്കറിന്റെ (പോക്കർ ) മകൻ കുന്നത്ത് ഫാസിൽ (20) ആണ് മരിച്ചത്. സഹോദരന്റെ ബിസ്മി ഓട്ടോ കൺസൾട്ടൻസി യിൽ ജീവനക്കാരനാണ്. മൃതദേഹം വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Accident

ബൈക്കിൽ നിന്ന് വീണ യുവതി ലോറി കയറി മരിച്ചു

കുറ്റിപ്പുറം: മഞ്ചാടിയിൽ വാഹനാപകടം, ഭർത്താവിന്റെ കൂടെ ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറി കയറി മരിച്ചു. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച (ഇന്ന്) രാവിലെ 10.30 ഓടെയാണ് സംഭവം. ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലുടെ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ ( 40) പരിക്കുകളോടെ കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Accident, Breaking news

ബുറൈദക്കടുത്ത് വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് മരിച്ചത്. ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അല്‍റാസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്....
Accident, Breaking news

വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർ മരിച്ചു

ദേശീയപാത വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 5 വിദ്യാർഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. മരിച്ചവരിൽ 3 പേർ കെ എസ് ആർ ടി സി യാത്രക്കാരാണ്. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ പേരുവിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യതമായിട്ടുള്ളത്. കൊല്ലം വളിയോട് ശാന്ത്മന്ദിരം സ്വദേശി അനൂപ് (24) , അധ്യാപകനായ വിഷ്ണു, രോഹിത് രാജ് (24 ) എന്നിവരാണ് മരിച്ചത്. ബസുകള്‍ പൊളിച്ചുള്‍പ്പെടെയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപ...
Accident

നടന്നു പോകുന്ന കുട്ടികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി, ഒരു കുട്ടി മരിച്ചു, 2 പേർക്ക് പരിക്കേറ്റു

മഞ്ചേരി: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ മേൽ കാറിടിച്ചു ഒരു വിദ്യാർഥി മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. മഞ്ചേരി ആമക്കാട് തോട്ടിൻ സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. തോട്ടിന്റെ കരയിൽ താമസിക്കുന്ന ചെറുക്കപ്പള്ളി മുഹമ്മദ്‌ ഷാഫിയുടെ മകൻ മുഹമ്മദ്‌ ഷയാൻ (9) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് ശിഫാൻ, മുഹമ്മദ് റസൽ എന്നിവർക്ക് പരിക്കേറ്റു. മൂവരും കടയിൽ നിന്ന് സാധനം വാങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടെ മഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാർ ഇവരുടെ പിറകിൽ ഇടിക്കുക യായിരുന്നു. https://youtu.be/HzIHvIU19CU വീഡിയോ ഗുരുതരമായി പരിക്കേറ്റ ഷയാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. മറ്റൊരാൾ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. കിടങ്ങയം AMLP സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥി യാണ് മുഹമ്മദ്‌ ഷയാൻ. ഇന്ന് ഖബറട...
Accident

ചട്ടിപ്പറമ്പിൽ ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കോട്ടക്കൽ : ബൈക്കും ദോസ്ത് ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചാപ്പനങ്ങാടി ചട്ടിപ്പറമ്പ് വട്ടപറമ്പിനും നെല്ലോളിക്കും ഇടയിലാണ് അപകടം. ബൈക്കും ദോസ്ത്തും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. കോൽകളം സ്വദേശി കല്ലുവെട്ടുകുഴി സിദ്ധീക്കിന്റെ മകൻ സിനാൻ ആണ് മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ദോസ്ത് ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥി യാണ് മരണപ്പെട്ട സിനാൻ. കോൽക്കളം ചൂരക്കാടിൽ ഇന്നാണ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞത്. ഈ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം....
Accident

ഓട്ടോ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു

വൈലത്തൂർ : ഓട്ടോ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി കടയാക്കോട്ടിൽ മമ്മി ഹാജിയുടെ മകൻ മുയ്തുപ്പ (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 നാണ് സംഭവം. വൈലത്തൂർ - താനാളൂർ റോഡിൽ ചുരങ്ങര ജുമാ മസ്ജിദിന് സമീപത്ത് വെച്ചാണ് അപകടം. അയൽവാസിയുടെ ട്രിപ്പ് പോയി മടങ്ങുകയായിരുന്നു മുയ്തുപ്പ. നിയന്ത്രണം വിട്ട് മറിഞ്ഞു മരത്തിലിടിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ....
Accident

കക്കാട് കരുമ്പിൽ കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ദേശീയപാത 66 കരുമ്പിൽ കാറിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശി മേക്കേക്കാട്ട് യൂസുഫ് (62) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമെന്നു പറയുന്നു. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

പൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച കാർ ഓട്ടോയിൽ ഇടിച്ചു 2 പേർ മരിച്ചു.

മഞ്ചേരി: ആനക്കയം കാഞ്ഞമണ്ണയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു 2 പേർ മരിച്ചു. ഓട്ടോ ഡ്രൈവർ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മൽ അബ്ദുൽ ഹമീദ് (കുഞ്ഞുട്ടി 56), യാത്രക്കാരൻ മങ്കട പള്ളിപ്പുറം ചീരക്കുഴിയിൽ പൊട്ടേങ്ങൽ ഉസ്മാൻ (62) എന്നിവരാണ് മരിച്ചത്.രാവിലെ 8.45ന് ആണ് സംഭവം.ഓട്ടോ വള്ളിക്കാപ്പറ്റയിൽ നിന്ന് മഞ്ചേരിയിലേക്കും, ഇന്നോവ പെരിന്തൽമണ്ണയിലേക്കും പോവുകയായിരുന്നു. പൂച്ച ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിനിടയായതെന്നാണ് അറിയുന്നത്....
Accident

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം; പരിക്കേറ്റ ഭർത്താവും മരിച്ചു

ചങ്ങരംകുളം : ചിറ്റപ്പുറം പാചകവാതക സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി. പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗ്യാസ് ഏജൻസി ഡ്രൈവർ അമയിൽ അബ്ദുൾ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു മരണം. അബ്ദുൾ സമദിന്‍റെ ഭാര്യ ഷെറീന (38) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകൻ സെബിൻ (18) ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ വീട്ടുടമ അബ്ദുറസാക്ക്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന അബ്ദുസമദിന്റെ ഉമ്മയും മകളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടിത്തെറിയ...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

കോട്ടക്കൽ: ചെറുകുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോയിലെ ക്യാമറാമാൻ കം ഡ്രൈവർ ആയ തിരൂർ അന്നാരയിൽ താമസിക്കുന്ന ജിതീഷ് എന്ന ജിത്തു ആണ് മരിച്ചത്. ഇന്ന് രാവിലെ 8.10 ന് ആണ് അപകടം. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജിത്തു നേരത്തെ കേരള വിഷനിൽ ക്യാമറാമാൻ ആയിരുന്നു....
Accident

ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

അരീക്കോട്: അരീക്കോട് പത്തനാപുരം ഭാഗത്ത് ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനാപുരം സ്വദേശി റഷീദ് എന്നവരുടെ മകൻ അനീസ് ഫവാസ് (12) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. ഒഴുക്കിൽ പെട്ടു കാണാതായതിനെ തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേരി ഫയർഫോഴ്സിലെ പ്രത്യേക മുങ്ങൽ വിദഗ്ധരാണ് ആറ് മീറ്ററിലധികം താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇന്ന് മുക്കം, മഞ്ചേരി ഫയർഫോഴ്സും, ടി.ഡി.ആർ.എഫ്, ഇ.ആർ.എഫ്, നാട്ടുകാരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ സംയുക്ത രക്ഷ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ട നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി....
Accident

ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: കൊട്ടുക്കരയിൽ ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് മേൽതൊടി അബൂബക്കറിന്റെയും, ഫസീലയുടെയും മകൻ ചിറയിൽ ജിഎംയൂ പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ റൻതീഷ് ( 12) ആണ് മരണപ്പെട്ടത്. കൊണ്ടോട്ടിക്ക് സമീപം ദേശീയപാതയിൽ കൊട്ടുക്കര പി പി എം സ്കൂളിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. കുടുംബത്തോടൊപ്പം കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ജന മഹാ സമ്മേളനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം....
Accident

പരപ്പനങ്ങാടിയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി : വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി വാസുദേവന്റെ ഭാര്യ ചെറു വീട്ടിൽ ജാനകി (74) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
Accident, Breaking news

ദേശീയപാത വെളിമുക്കിൽ വാഹനാപകടം, 2 പേർ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ് കോയ തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/Eiq8X2fqr45D1fhz75vCoI ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപക നാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Other

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന നെച്ചിക്കണ്ടന്‍ മജീദ് എന്നവരുടെ മകന്‍ മുഹമ്മദ് മുഫ്ലിഹ് എന്‍.കെ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ചട്ടിപ്പറമ്പിൽ വെച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. തിമിർത്തു പെയ്ത മഴയിൽ ബൈക്ക് തെന്നി മറിയുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടെയുണ്ടായിരുന്ന ആൾക്ക് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മുസ്ലിഹിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു....
Accident

മൈലപ്പുറത്ത് ബൈക്ക് അപകടം, യുവാവ് മരിച്ചു

മലപ്പുറം- കോട്ടക്കൽ റൂട്ടിൽ ഇന്നലെ രാത്രി മൈലപ്പുറത്ത് ഹമ്പിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശിയും ഇപ്പോൾ മച്ചിങ്ങൽ GLP സ്കൂൾ ഭാഗത്ത് താമസക്കാരനുമായ പള്ളിത്തൊടി ബഷീർ (പോർട്ടർ ബഷീർ) എന്നവരുടെ മകൻ ജിംഷാദ് (26) ആണ് മരണപ്പെട്ടത്. അപകട കാരണം അറിവായിട്ടില്ല. മാതാവ്: മുംതാസ്. സഹോദരങ്ങൾ: ജംഷീന, ജിൽഷാദ്....
Accident

ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല, ചികിത്സ വൈകിയ രോഗി മരിച്ചു

വാതിൽ തുറന്നത് മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് കോഴിക്കോട്: സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ അരമണിക്കൂറിലേറെ രോഗി ഉള്ളിൽ കുടുങ്ങി. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ രോഗി മരിച്ചു.ഫറോക്ക് കരുവൻതിരുത്തി എസ്.പി. ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനടെ സ്‌കൂട്ടർ വന്നിടിച്ച് പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബീച്ച് ആശുപത്രിയുടെ ഡോക്ടറടക്കമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളേജിലേക്ക് രോഗിയെ മാറ്റിയത്. https://youtu.be/HcTu6GPTvbc ചെറൂട്ടി റോഡിൽ പി.കെ.സ്റ്റീലിലെ സെക്യൂരിറ്റ...
Accident

ഊരകത്ത് ടോറസ് ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. ഊരകം പൂളാപ്പീസ് സ്വദേശി വിഷ്ണു (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നുഹ്മാൻ സൈജലിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 നാണ് അപകടം
Accident

മഞ്ചേരി മുടിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ചു 2 വിദ്യാർത്ഥികൾ മരിച്ചു

മഞ്ചേരി : പന്തല്ലൂര്‍ മുടിക്കോടില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന വെള്ളുവങ്ങാട് പറമ്പന്‍പൂള കുരിക്കൾ ഹൗസിൽ മുഹമ്മദ് അമീന്‍ (20), കിഴാറ്റൂര്‍ സ്വദേശി മുഹമ്മദ് ഇഹ്‌സാന്‍ (17) എന്നിവരാണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC രാവിലെ 10.15 നാണ് അപകടം. മഞ്ചേരിയില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും....
Accident

കെ എസ് ആർ ടി സി ബസിൽ ബൈക്കിടിച്ചു അപകടം; പരിക്കേറ്റയാളും മരിച്ചു

എടപ്പാൾ: ചങ്ങരംകുളത്ത് ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളും മരിച്ചു. ഇതോടെ മരണം രണ്ടായി. ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18), സഹയാത്രികനായ സുഹൃത്ത് ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്റെ മകന്‍ അഭിരാം (20) എന്നിവരാണ് മരിച്ചത്. അശ്വിൻ അപകടം ഉണ്ടായ ഉടനെയും അഭിരാം ഇന്ന് വൈകീട്ടുമാണ് മരിച്ചത്.സംസ്ഥാന പാതയില്‍ മാന്തടത്ത് ഇന്നലെ രാത്രിയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസ്സിന്റെ സൈഡില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്‍ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന അഭിരാം ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്....
Accident

കെ എസ് ആർ ടി ബസിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു

എടപ്പാൾ: ചങ്ങരംകുളത്ത് ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ രണ്ട് പേർ മരിച്ചു. ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18), സഹയാത്രികനായ സുഹൃത്ത് ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്റെ മകന്‍ അഭിരാം എന്നിവരാണ് മരിച്ചത്. അശ്വിൻ അപകടം ഉണ്ടായ ഉടനെയും അഭിരാം ഇന്ന് വൈകീട്ടുമാണ് മരിച്ചത്.സംസ്ഥാന പാതയില്‍ മാന്തടത്ത് ഇന്നലെ രാത്രിയാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസ്സിന്റെ സൈഡില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്‍ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന അഭിരാം ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്....
Accident

അമ്മക്ക് മുമ്പിൽ ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു

കുന്നുംപുറം : അമ്മയ്ക്കൊപ്പം നടന്നു പോകുകയായിരുന്ന കുട്ടി കാറിടിച്ചു മരിച്ചു. ജസീറ ഓഡിറ്റോറിയത്തിന് സമീപം നെല്ലിക്കപറമ്പിൽ താമസിക്കുന്ന കെ.പി. അഭിലാഷ് - സരിത എന്നിവരുടെ മകൾ അക്ഷര (6) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു അഭിരാമിക്ക് പരിക്കേറ്റു. വേങ്ങര കുന്നുംപുറം റൂട്ടിൽ ജസീറ ഓഡിറ്റോറിയത്തിനടുത്ത് ഇന്ന് രാവിലെ10:15ഓടെ ആണ് അപകടം. സരിതയും കുട്ടികളും റോഡിലൂടെ നടന്നു പോകുമ്പോൾ കുന്നുംപുറം ഭാഗത്ത് നിന്ന് വന്ന കാറിടിക്കുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷര മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി യാണ്....
Accident, Gulf

ജിസാന് സമീപം ബെയ്ശിൽ വാഹനാപകടം; വേങ്ങര സ്വദേശികളായ സഹോദരന്മാർ മരിച്ചു

ജിദ്ധ: ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44) റഫീഖ്(41) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്....
Accident

കുട്ടിയെ സ്കൂൾ ബസിൽ കയറ്റാനെത്തിയ യുവതി ടിപ്പർലോറി കയറി മരിച്ചു

കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു. പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ഫാത്തിമ സാജിത(30) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ സുപരിചിതനതായ എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ്.ഇന്ന് രാവിലെ ഏഴേകാലോടെ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാനെത്തിയ യുവതി റോഡരികില്‍ നില്‍ക്കവെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ഫാത്തിമയെ ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ബാലുശേരി ഭാഗത്തുനിന്നും ചുങ്കത്തേക്ക് പോയ ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ടിപ്പറിന്റെ അമിത വേഗവും, അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു....
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂർ: ആലത്തിയൂരില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. തൃപ്രങ്ങോട് കൈനിക്കര സ്വദേശി ഇബ്രാഹിം ബാദുഷയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് അപകടം. ആലത്തിയൂരിന്റെയും തിരൂരിന്റെയും ഇടയിൽ കുട്ടിച്ചാത്ത പടിക്കൽ വെച്ചാണ് അപകടം.
Accident

കാൽ തെറ്റി ക്വാറിയിൽ വീണ യുവാവ് മരിച്ചു

കോട്ടക്കൽ: ക്വാറിയിൽ വീണ് യുവാവ് മരിച്ചു.കോട്ടക്കൽ കാവതികളം സ്വദേശി തൈക്കാട്ട് സക്കീർ (33)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. മൈലാടിക്കുന്നിൽ നിർമ്മാണ പ്രവൃത്തികൾക്കിടെ കാൽ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു....
Accident, Breaking news

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാഴക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെറുവായൂർ സ്വദേശി ആശാരിക്കണ്ടി ബാബുവിന്റെ മകൻ അരുൺ (22) ആണ് മരിച്ചത്.പൊലിസ് സ്റ്റേഷനുമുമ്പിൽ വെച്ചാണ് അപകടം നടന്നത്.
error: Content is protected !!