Tag: Accident

കോട്ടക്കല്‍ അരിച്ചോളില്‍ സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറി ; രണ്ടു പേര്‍ക്ക് പരിക്ക്
Accident, Information

കോട്ടക്കല്‍ അരിച്ചോളില്‍ സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറി ; രണ്ടു പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍: കോട്ടക്കല്‍ പുത്തൂരിന് സമീപം അരിച്ചോളില്‍ സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രികരായ പെരിന്തല്‍മണ്ണ ഏലംകുളം വാഴമ്പാട്ട് മുഹമ്മദ് ഷഹദ്(25), മണ്ണാര്‍ക്കാട് കുറുങ്ങാട്ടില്‍ നന്ദന(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ യാണ് അപകടം നടന്നത്. ഇരുവരും പെരിന്തല്‍മണ്ണ ആശുപത്രിയിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു. അരിച്ചോള്‍ ഇറക്കത്തില്‍ ഷഹദും നന്നൃന്ദനയും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷകള്‍ നല്‍കി ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നന്ദനയുടെ പരിക്ക് ഗുരുതരമല്ല....
Accident, Information

സ്വകാര്യ ബസിന്റെ അശ്രദ്ധ; വഴിയാത്രക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ; ഡ്രൈവര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടര്‍ന്ന് തലശ്ശേരിയില്‍ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവാങ്ങാട് സ്വദേശി ജയരാജ് എം ജി ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അപകടം. വഴിയാത്രക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Accident, Information

മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത് കടയിലേക്ക് ഇടിച്ചു കയറി, ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് ; കേസെടുത്തു

ഹരിപ്പാട് : പല്ലന കെ.വി.ജട്ടി ജങ്ഷനിലുളള മസ്ജിദിന് മുന്നില്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷം നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം രാത്രി 9.45 ഓടെയായിരുന്നു അപകടം. തൃക്കുന്നപ്പുഴ എസ്.എന്‍.നഗറില്‍ കപില്‍ വില്ലയില്‍ കപിലിനെതിരെ (27) മദ്യപിച്ച് വാഹനമോടിച്ചതിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തോട്ടപ്പള്ളിയില്‍ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാര്‍ ആദ്യം ഇടതു വശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് നിയന്ത്രണം തെറ്റി എതിര്‍ദിശയിലേക്ക് തിരിഞ്ഞ് ഇടതുവശത്തെ കടയുടെ ഉള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്ത പള്ളിയില്‍ ഉണ്ടായിരുന്നവരുടേയും സമീപവാസികളുടേയും സമയോചിതമായ ഇടപെടല്‍ മൂലം അപകടങ്ങള്‍ ഒഴിവായി. പാനൂര്‍ പല്ലന കൊളഞ്ഞിത്തറയില്‍ ഷൗക്കത്തലി...
Accident

വെന്നിയൂരിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തിനശിച്ചു

വെന്നിയൂർ : ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആക്രി സാധനങ്ങളുമായി വന്ന ഗുഡ്സ് ഓട്ടോയാണ് കത്തി നശിച്ചത്. വണ്ടി പൂർണമായും കത്തിനശിച്ചു. തെയ്യാലയിൽ നിന്ന് പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് കത്തി നശിച്ചത്. എൻജിനിൽ നിന്ന് തീ പിടിച്ചതാണെന്ന് ഡ്രൈവർ തെയ്യാല സ്വദേശി സാലിഹ് പറഞ്ഞു. നാട്ടുകാരും പോലീസും ചേർന്നാണ് തീ അണച്ചത്....
Accident, Information

കൊളപ്പുറത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് 17 കാരനും 18 കാരനും പരിക്ക്

മലപ്പുറം ദേശീയപത 66 കൊളപ്പുറത്ത് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. കോഹിനൂര്‍ സ്വദേശികളായ നിസാല്‍ (17), നാസില്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1:45ഓടെ ആണ് അപകടം. തിരൂരങ്ങാടിയില്‍ നിന്നും കുന്നുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും കോഹിനൂര്‍ ഭാഗത്ത് നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേരെയും കൊളപ്പുറം ഡ്രൈവയ്‌സ് യൂണിയന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Accident, Information, Other

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, പിന്നാലെ വന്ന മൂന്ന് ബൈക്കുകളും ഇടിച്ചുകയറി ;യുവാവ് മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്

കൊല്ലം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് ബൈക്കുകളും ഇടിച്ചുകയറി യുവാവ് മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍- അഞ്ചല്‍ പാതയില്‍ കരവാളൂര്‍ പിറക്കല്‍ പാലത്തിന് സമീപമാണ് അപകടം. വെഞ്ചേമ്പ് വേലംകോണം ചാരുംകുഴി പുത്തന്‍വീട്ടില്‍ സ്വാതി പ്രകാശ് ആണ് മരിച്ചത്. ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷ പൂര്‍വ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്....
Accident, Information

അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീണ് മരിച്ചു

ചാരുംമൂട്: ആലപ്പുഴയില്‍ ജോലി കഴിഞ്ഞു മടങ്ങി വരവെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീണ് മരിച്ചു. കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന്‍ മോഹനന്‍ (59) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വെട്ടിക്കോട് ചാലിന് സമീപം വെച്ചായിരുന്നു പിന്നില്‍ നിന്നെത്തിയ വാഹനം മോഹനനെ ഇടിച്ചത്. അപകടത്തില്‍ ചെറിയ പരിക്കേറ്റെങ്കിലും മോഹനന്‍ വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയ മോഹനന്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസ് എടുത്തു. മാതാവ്: തങ്കമ്മ, ഭാര്യ: ജാനകി, മക്കള്‍ : മനു, മഞ്ചു. മരുമകന്‍: ഷിബു....
Accident, Information

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ത്ഥിയായ ആദില്‍ (22) ആണ് മരിച്ചത്. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
Accident, Information

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു ; ബസില്‍ 7 കുട്ടികളടക്കം 61 പേര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കല്‍ എരുമേലി റോഡില്‍ മൂന്നാമത്തെ വളവില്‍ വെച്ചാണ് അപകടം നടന്നത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. തമിഴ്‌നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 7 കുട്ടികളടക്കം 61 പേരാണ് ബസിലുണ്ടായിരുന്നു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. ബസ് വെട്ടിപൊളിച്ചാണ് അപകടത്തിലപെട്ടവരെ പുറത്തെടുത്തത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. പല ഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സുകളും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും പൊലീസു...
Accident, Information

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
Accident, Information

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ : ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ആദര്‍ശ് (26) ആണ് മരിച്ചത്. ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രാത്രിയില്‍ ഒരു മണിക്ക് കരിമുളയ്ക്കല്‍ തുരുത്തിയില്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. നൂറുനാട് പൊലീസ് അപകടത്തില്‍ കേസ് എടുത്തു. അമ്മ :സല്‍മ, സഹോദരി: ആതിര....
Accident, Information

സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്ക് പോകുന്നവഴി സ്‌കൂട്ടര്‍ അപകടം; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴി സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. . ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി സി.എ. അസീസിന്റെയും പുതിയപുര ഉസ്താദിന്റവിടെ ആയിശബിയുടെയും മകളായ മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. പന്തീരാങ്കാവില്‍ വച്ചാണ് അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് 'ബൈത്തുല്‍ സഫ'യിലേക്ക് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം....
Accident

വട്ടപ്പാറയില്‍ വീണ്ടും അപകടം ; ഒരു മാസത്തിനിടെ ഒമ്പതാമത്തെ അപകടം

വളാഞ്ചേരി : വട്ടപ്പാറയില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി വളവില്‍ മറിഞ്ഞു. വ്യാഴാഴ്ച 12.20 ഓടെയാണ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൃശൂര്‍ഭാഗത്തേക്ക് ചകിരി കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഒരു മാസത്തിനിടെ ഒമ്പത് അപകടങ്ങളാണ് ഈ വളവില്‍ ഉണ്ടായത്. രാത്രികാലങ്ങളില്‍ വളവില്‍ ചരക്ക് വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ഉള്ളി കയറ്റി വരികയായിരുന്ന ലോറി വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായി. വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ പതിവായിട്ടും പരിഹാര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതില്‍ പ്രദേശവാസികള്‍ക്ക് അമര്‍ഷമുണ്ട്....
Accident

കൂരിയാട് വാഹനാപകടം, ദേശീയപാതയിൽ ഗതാഗതം മുടങ്ങി

തിരൂരങ്ങാടി : ദേശീയപാതയിൽ കൂരിയാട് കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഇന്ന് രാവിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ പാലത്തിൽ വെച്ചാണ് അപകടം. അപകടത്തിൽ കാറിലിണ്ടയിരുന്നവർക്ക് പരിക്കേറ്റു. പരിക്കേറ്റ കൊണ്ടോട്ടി പാലക്ക പറമ്പ് ചക്കൻചോല മുഹമ്മദ് ഷാഫി (25), ഊരകം പറമ്പത്ത് മുഹമ്മദ് ആസിഫ് (25) എന്നിവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തൃശ്ശൂർ- കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ പെട്ട വാഹന ത്തിൽ നിന്ന് ഓയിൽ റോഡിൽ പറന്നൊഴുകിയതാണ് കാരണം. പൊതുപ്രവർത്ത കനായ കക്കാട് സ്വദേശി കാട്ടിക്കുളങ്ങര കബീറിന്റെ നേതൃത്വത്തിൽ വാഹനം കെട്ടി വലിച്ചു നീക്കം ചെയ്തു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഓയിൽ കഴുകി മണ്ണ് വിതറിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അത് വരെ വാഹന ഗതാഗതം തിരിച്ചു വിട്ടു. സിദ്ധീഖ് ടി എഫ് സി, അസീസ്, ഫൈസൽ താണിക്കൽ തുടങ്ങിയവർ...
Accident

പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവറായ ചെട്ടിപ്പടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റൂട്ടില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി എന്ന ചെറിയ ബാവ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് അടുത്ത് ഫെഡറല്‍ ബേങ്കിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ വസൈതലവിയെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി 9:30ഓടെ മരണപ്പെട്ടു....
Accident

വള്ളിക്കുന്നില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വള്ളിക്കുന്ന് : വള്ളിക്കുന്ന് എന്‍സി ഗാര്‍ഡന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കരുമനക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറും താനൂര്‍ സ്വദേശിയുടെ സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ താനൂര്‍ സ്വദേശി ജുനൈദ് (22) നാണ് പരിക്കേറ്റത്. ഇയാളെ തേഹെല്‍ക്ക ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
Accident

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ദേഹത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ : മലപ്പുറം പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കരിങ്കല്ലത്താണി സ്വദേശിനി വെള്ളക്കുന്ന് സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 6:30 ന് കരിങ്കല്ലത്താണി ടൗണിലായിരുന്നു അപകടം. ഭര്‍ത്താവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആയിരുന്നു അപകടം. ലോറിയുമായി ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിനടിയിലേക്ക് മറിഞ്ഞ സലീനയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു...
Accident, Information, Other

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30), എന്നിവരാണ് മരിച്ചത്. മൂന്നുപേരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 8:45നാണ് അപകടം ഉണ്ടായത്. കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികള്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. അലി ഹസന്‍ വഴിമധ്യേയും അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി ആശുപത്രിയില്‍വെച്ചുമാണ് മരണമടഞ്ഞത്. പരുക്കേറ്റ ബംഗാളുകാരന്‍ കല്ലു നിരീക്ഷണത്തിലാണ്. ടെസ്റ്റ് റിസള്‍ട്ടുകള്‍ കിട്ടിയതിനു ശേഷമേ കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ അറ...
Accident, Information

നിയന്ത്രണം വിട്ട ബൈക്ക് ടോറസിനടിയിലേക്ക് പോയി പത്രമിടാന്‍ പോയ യുവാവിന്റെ ദേഹത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി ; യുവാവിന് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ കറുകച്ചാല്‍ പരുത്തിമൂട് പത്തനാട് റൂട്ടിലാണ് സംഭവം. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണിയാണ് (21) മരിച്ചത്. അപകടത്തെ തുടര്‍ന്നു ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടില്‍ ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പരുത്തിമൂട് പത്തനാട് റൂട്ടില്‍ അപകടം ഉണ്ടായത്. പത്രവിതരണത്തിനായി പോകുകയായിരുന്നു ജിത്തു ജോണി. റോഡിലെ വളവില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി തെന്നി മറിയുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്ന് എത്തിയ ടോ...
Accident

കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ അപടങ്ങള്‍ തുടര്‍കഥയാകുന്നു ; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം നല്‍കി

എ ആര്‍ നഗര്‍ : കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് സമീപത്തെ ഇറക്കത്തില്‍ അപകടങ്ങള്‍ തുടര്‍ കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലിക്ക് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നല്‍കി. കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് ശേഷമുള്ള ഇറക്കത്തിലെ റോഡിലെ അലൈന്‍മെന്റ് വളരെ അപകടകരമായത് കൊണ്ട് നിരവധി അപകടകങ്ങള്‍ ദിവസേന ഉണ്ടാക്കുന്നതിനാല്‍ സ്ഥലം പി.കെ കുഞ്ഞാലികുട്ടി എംഎല്‍എ മുഖാന്തരം സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,കുന്നുംപുറം ഏഴാം വാര്‍ഡ് മെമ്പര്‍ പി.കെ ഫിര്‍ദോസ്, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ്...
Accident

പുത്തനത്താണിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കണ്ണമംഗലം സ്വദേശി മരണപ്പെട്ടു

കോട്ടക്കൽ : പുത്തനത്താണിയിൽ ഓട്ടോയും കാറും ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കണ്ണമംഗലംതോട്ടശ്ശേരിയറ സ്വദേശി പുള്ളിപ്പാറ (ആശാരി) മണിക്കുട്ടൻ (37) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരുക്കേറ്റു. പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....
Accident, Politics

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു ; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു ; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു തൃശൂര്‍ : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ചന്ദ്രമോഹനും കാര്‍ ഓടിച്ചിരുന്ന ശരത്തിനും കാര്യമായ പരുക്കുകളൊന്നുമില്ല. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു....
Accident

വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ; തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാത 66 എആര്‍ നഗര്‍ വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടറും തിരൂരങ്ങാടി താഴെചിന സ്വദേശിയുമായ കെഎം മുഹാദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11:30ഓടെ ആണ് അപകടം. കൈക്ക് പരിക്കേറ്റ മുഹാദിനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി...
Accident

മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ ബസ് ഉയർത്താനുള്ള ശ്രമം നടക്കുകയാണ്. അപകടത്തിൽപെട്ട ഇലക്ട്രിക് സ്കൂട്ടർ പൂർണമായും തകർന്നു....
Accident

മഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി കുട്ടികൾക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരി പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞു. നിരവധി കുട്ടികൾക്ക് പരുക്ക് . അൽ ഹുദ ഇംഗ്ലീഷ് സ്കൂർ ബസ് ആണ് മറിഞ്ഞത്. ഉച്ചയ്ക്ക് 12 നാണ് അപകടം. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ടുമുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു....
Accident

ചെമ്മാട്ട് ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. ചെമ്മാട് കുതബുസമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥി കളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തെയ്യാല, ഓമച്ചപ്പുഴ ഭാഗങ്ങളിലുള്ള കുട്ടികളാണ്. വിദ്യാർ ഥി കളെയും ഡ്രൈവറെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല....
Information

ചവറിന് തീയിടുന്നതിനിടെ തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു

കണ്ണൂര്‍: പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ അണ് സംഭവം. ചപ്പമല പൊന്നമ്മ കുട്ടപ്പന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു പൊന്നമ്മയുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്ന് പിടിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കൊട്ടിയൂര്‍ വനത്തിലേക്ക് പടര്‍ന്ന തീ ഫയര്‍ ഫോഴ്‌സ് എത്തി അണച്ചു....
Other

പരപ്പനങ്ങാടി ഒട്ടുമ്പുറത്ത് ബൈക്ക് അപകടം ; യുവാവ് മരിച്ചു

പരപ്പനങ്ങാടി : ഒട്ടുമ്പുറത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രി 11മണിയോടെ ആണ് അപകടം. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി മരക്കടവത്ത് അഫിസല്‍(26) ആണ് മരിച്ചത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....
Accident

കോട്ടക്കലില്‍ കിണറില്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളി മരിച്ചു, മൃതദേഹം പുറത്തെത്തിച്ചു

കോട്ടക്കല്‍ : കോട്ടക്കലില്‍ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ ചെവിടി കുന്നന്‍ കുഞ്ഞി മുഹമ്മദിന്റെ മകന്‍ അലി അക്ബര്‍ ആണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിക്കിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കിണറ്റില്‍ കുടുങ്ങിയ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കോട്ടയ്ക്കല്‍ കൊഴൂര്‍ ചീരംകുഴിയില്‍ അലിയുടെ മകന്‍ അഹദിനെയാണ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. 25 അടിയോളം താഴ്ചയുള്ള കിണറില്‍ ജോലി എടുക്കുന്നതിനിടെ രാവിലെ ഒമ്പതരയോട് കൂടിയാണ് അപകടം സംഭവിച്ചത്. ചങ്കുവെട്ടിക്കടുത്ത് കുര്‍ബാനിയ്ക്ക് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ കിണറ്റില്‍ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം. മലപ്പുറത്ത് നിന്നുള്ള അഗ്‌നി രക്ഷസേനയും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷപ്രവര്‍ത്തനത്തിന് ...
Accident

കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു ; 2 തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു

കോട്ടക്കല്‍ : ചങ്കുവെട്ടിക്കടുത്ത് കുര്‍ബാനിയില്‍ കിണറ്റില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു. . എടരിക്കോട് പൊട്ടിപ്പാറ ചെവിടി കുന്നന്‍ കുഞ്ഞി മുഹമ്മദിന്റെ മകന്‍ അലി അക്ബര്‍, കോട്ടയ്ക്കല്‍ കൊഴൂര്‍ ചീരംകുഴിയില്‍ അലിയുടെ മകന്‍ അഹദ് എന്നിവരാണ് കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കുര്‍ബാനയ്ക്ക് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ കിണറ്റില്‍ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേനയും കോട്ടക്കല്‍ പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 25 കോല്‍ത്താഴ്ചയുള്ള കിണറില്‍ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്....
error: Content is protected !!