കൊണ്ടോട്ടിയിൽ ചരക്ക് ലോറിയിടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു
കൊണ്ടോട്ടി: കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റും തകാർന്നു. ബസ്സിലെ യാത്രക്കാർക്കും, ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ന് രാവിലെ 9:10ഓടെ ആണ് അപകടം. സംഭവ സ്ഥലത്ത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കൂടുതൽ വിവരങ്ങൾഅറിവായി വരുന്നു....