വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമല്ല, അതിന് അക്യൂപങ്ചര്‍ ചികിത്സയുമായി ബന്ധമില്ല ; ഇന്ത്യന്‍ അക്യൂപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍
മലപ്പുറം : ജില്ലയിലെ വീട്ടിലെ പ്രസവങ്ങള്‍ മഹാ അപരാധമായി പ്രചരിപ്പിച്ച് ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപങ്ചറിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ഇന്ത്യന്‍ അക്യൂപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ (ഐ.എ.പി.എ). വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമോ നിയമപരമായി പാടില്ലാത്തതോ അല്ല. പഴയ കാലത്ത് നമ്മുടെ നാട്ടില്‍ പ്രസവങ്ങള്‍ വീട്ടില്‍ വന്ന് എടുത്തിരുന്നത് നഴ്സുമാരും നാട്ടിലെ വയറ്റാട്ടികളുമായിരുന്നു. അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയില്‍ വെച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും അലോപ്പതി ഡോക്ടര്‍മാരും നിര്‍ബന്ധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. സാമ്പത്തിക ചൂഷണം മാത്രമായിരുന്നു ഈ പ്രചരണത്തിന് പിന്നില്‍. സിസേറിയനിലൂടെ ആശുപത്രികള്‍ വലിയ ചൂഷണമാണ് ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഏതൊരു സാധാരണക്കാരനും അറിയുന്ന നഗ്‌ന സത്യമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളന...