Tag: Adhaar card

ആധാറിലെ വിശദ വിവരങ്ങള്‍ അറിയാന്‍ ഇനി എളുപ്പം ; ചെയ്യേണ്ടത് ഇത്രമാത്രം
Information

ആധാറിലെ വിശദ വിവരങ്ങള്‍ അറിയാന്‍ ഇനി എളുപ്പം ; ചെയ്യേണ്ടത് ഇത്രമാത്രം

രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ട് എടുക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍കാര്‍ഡ് ആവശ്യമാണ്. ആധാറിലെ വിശദവിവരങ്ങള്‍ അറിയാന്‍ ആധാര്‍ കാര്‍ഡിന്റെ വലതുവശത്തുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് പരിശോധിക്കാന്‍ സാധിക്കും. എം ആധാര്‍ ആപ്പ് വഴി ക്യുആര്‍ സ്‌കാന്‍ ഉപയോഗിച്ച് ആധാര്‍ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. ആദ്യം എം ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക. ശേഷം ക്യുആര്‍ കോഡ് സ്‌കാനര്‍ എടുക്കുക, ആധാര്‍ കാര്‍ഡിന്റെ എല്ലാ പകര്‍പ്പുകളിലും ഒരു ക്യുആര്‍ കോഡ് ഉണ്ടാകും.ഇപ്പോള്‍, ആധാറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് , ഗൂഗിള്‍ പ്ലേ സ്റ്റോര്‍, എന്നിവയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കായി യുഐഡിഎഐയുടെ എംആധാര്‍ ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐ അംഗീകരിച്ച ക്യുആര്‍ ക...
Information, Other

നിങ്ങള്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്‌തോ ? ഇല്ലെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കും ഓണ്‍ലൈനായി ചെയ്യാം

ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി ആദ്യം www.incometax.gov.in എന്ന വെബ്സൈറ്റിൽ കയറുക. ഈ വെബസൈറ്റിൽ ഇടത് ഭാഗത്തായി “ക്വിക്ക് ലിങ്ക്സ്” എന്ന ഓപ്ഷൻ കാണാം. ഇതിന് താഴെയായി “ലിങ്ക് ആധാർ” എന്ന ഓപ്ഷൻ ഉണ്ട്. ഇതിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ടാബിൽ നിങ്ങളുടെ പാൻ നമ്പരും ആധാർ നമ്പരും നൽകുക. ആധാർ വിവരങ്ങൾ വച്ച് പാനിലെ വിവരങ്ങൾ പരിശോധിച്ച ശേഷം ഇവ തമ്മിൽ പൊരുത്തകേടുകൾ ഇല്ലെങ്കിൽ ‘ലിങ്ക് നൗ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. പോപ്പ്-അപ്പ് മെസേജിൽ ആധാർ പാനുമായി ലിങ്ക് ചെയ്തു എന്ന കാര്യം എഴുതി കാണിക്കുന്നതാണ്. ഫോണിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിലോ ഇന്റർനെറ്റ് കിട്ടാത്ത അവസരത്തിലോ ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി എസ്എംഎസ് സംവിധാനവും ഉപയോഗിക്കാം. ഫോണിലെ മെസേജ് ഓപ്ഷൻ ഓപ്പൺ ചെയ്ത് പുതിയ മെസേജ് ആയി UIDPAN (സ്പേസ്) 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യണം...
Information

ഫോട്ടോ കണ്ടിട്ട് നിങ്ങളെ തിരിച്ചറിയുന്നില്ലേ ? ആധാറിലെ ഫോട്ടോ മാറ്റാം

ന്യൂഡൽഹി: നിരവധി സേവനങ്ങൾക്ക് ആധാർ കാർഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിയിട്ടുണ്ട്. ബാങ്കിങ്ങിനും മറ്റ് സേവനങ്ങൾക്കും നമ്മൾ ആധാർ കാർഡിനെ ആശ്രയിക്കാറുമുണ്ട്. ഒരു കുട്ടിയുടെ ജനനം മുതൽ ഒരു വ്യക്തിയുടെ മരണം വരെ ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഒട്ടുമിക്ക ആളുകളും ആധാർ കാർഡിലെ ഫോട്ടോയിൽ തൃപ്തരല്ല. ഇത് മാറ്റാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പേര്, ജനനത്തീയതി, ഇ-മെയിൽ, ഫോൺ നമ്പർ തുടങ്ങി ആധാർ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതുപോലെ ഫോട്ടോയിലും മാറ്റം വരുത്താൻ കഴിയും. എന്നാൽ ഓൺലൈനായി ഫോട്ടോ മാറ്റാൻ സാധിക്കില്ല. ആധാറിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം:ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in ൽ കയറുക ആധാർ എൻറോൾമെന്‍റ് ഫോം ഡൗൺലോഡ് ചെയ്യുക പൂരിപ്പിച്ച ഫോം ആധാർ എൻറോൾമെന്‍റ് സെന്‍ററിൽ സമർപ്പിക്കുക ആധാർ എൻറോൾമെന്‍റ് സെന്‍ററിൽ നിന്ന് ഫോട്ടോയെടുക്...
error: Content is protected !!