Tag: adivaram

അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി ; രക്ഷകരായി അഗ്‌നിരക്ഷാസേന
Kerala

അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി ; രക്ഷകരായി അഗ്‌നിരക്ഷാസേന

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങിയ രണ്ടര വയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ രണ്ടര വയസുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീല്‍ പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീട്ടുകാരും മറ്റുള്ളവരും ഏറെ നേരെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മുക്കം അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. സഹായവുമായി മുക്കം അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിയ രണ്ടര വയസുകാരിയുടെ തലയില്‍ നിന്നും സ്റ്റില്‍ പാത്രം എടുക്കുന്നതിനായി ഒട്ടും വൈകാതെ തന്നെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ കത്രിക, കട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് തലയില്‍ നിന്ന് വേര്‍പെടുത്തിയത്. സീനിയര്‍ ഫയര്‍ ഓഫ...
Kerala

തോട്ടില്‍ അലക്കികൊണ്ടിരിക്കെ മലവെള്ളപ്പാച്ചില്‍ : ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു

കോഴിക്കോട്: തോട്ടില്‍ അലക്കികൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അടിവാരം പൊട്ടികൈയില്‍ അണ് സംഭവം. അടിവാരം കിളിയന്‍കോടന്‍ വീട്ടില്‍ സജ്‌നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ സജ്‌ന ഒഴുകി പോകുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്‌ന ഒഴുക്കില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്....
error: Content is protected !!