Monday, July 14

തോട്ടില്‍ അലക്കികൊണ്ടിരിക്കെ മലവെള്ളപ്പാച്ചില്‍ : ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു

കോഴിക്കോട്: തോട്ടില്‍ അലക്കികൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അടിവാരം പൊട്ടികൈയില്‍ അണ് സംഭവം. അടിവാരം കിളിയന്‍കോടന്‍ വീട്ടില്‍ സജ്‌നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ സജ്‌ന ഒഴുകി പോകുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സജ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്‌ന ഒഴുക്കില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്.

error: Content is protected !!