Tag: Agriculture

കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേത് :മുഖ്യമന്ത്രി
Feature

കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേത് :മുഖ്യമന്ത്രി

കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും പെരിന്തല്‍മണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാര്‍ഷിക സംസ്‌കൃതി സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. കാര്‍ഷിക ഉത്പാദനത്തിനും അതിന്റെ വളര്‍ച്ചയ്ക്കും അങ്ങേയറ്റത്തെ പ്രധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മില്ലറ്റ് കൃഷി വ്യാപിപ്പിക്കാന്‍ ബജറ്റില്‍ പ്രത്യേക വിഹിതം വകയിരുത്തിയിട്ടുണ്ട്. നാളികേര കര്‍ഷകര്‍ക്കായി 34 കോടി വകയിരുത്തി. റബറിന്റെ വില സ്ഥിരത ഉറപ്പ് വരുത്താന്‍ 600 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂല്യവര്‍ധന മേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടെയും സേവന മേഖലയിലെ 200 യന്ത്രവല്‍കൃത കൃഷിക്കൂട്ടങ്ങളുടെയും സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കൃഷി മന്ത്രി പി. പ്രസ...
Information

പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് പൊന്നാനി മാതൃക

പൊന്നാനി: പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് പുതിയ മാതൃകയുമായി പൊന്നാനി നഗരസഭ. അടുക്കള തോട്ടമൊരുക്കാന്‍ മണ്‍ചട്ടിയില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഈശ്വരമംഗലത്തുള്ള നഗരസഭാ മുനിസിപ്പല്‍ നഴ്സറിയില്‍ നടന്ന വിതരണോദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. 15 മണ്‍ചട്ടികളിലുള്ള പച്ചക്കറി തൈകള്‍, ആവശ്യമായ ജൈവ വളം എന്നിവയടങ്ങുന്ന യൂണിറ്റാണ് വിതരണം ചെയ്യുന്നത്. 15 മണ്‍ചട്ടികള്‍ക്ക് പുറമെ വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയവയുടെ തൈകളും യൂണിറ്റില്‍ ഉള്‍പ്പെടും. നഗരസഭയിലെ വിവിധ വാര്‍ഡുകളിലായി 900 കുടുംബങ്ങള്‍ക്ക് വിതരണത്തിനായി 13.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 1500 രൂപ വിലവരുന്ന ഒരു യൂണിറ്റിന് 375 രൂപയാണ് ഗുണഭോക്തൃവിഹിതം. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ...
Other

ജലക്ഷാമത്താൽ നെൽകൃഷി ഉണങ്ങുന്നു, വെള്ളമെത്തിക്കാൻ നടപടി തുടങ്ങി

നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി, മോര്യ കാപ്പ് പാടശേഖരങ്ങളിൽ 500 ഏക്കർ നെൽ കൃഷി യാണ് വെള്ളമില്ലാത്തതിനാൽ കരിഞ്ഞുണ ങ്ങുന്നത്. മോര്യകാപ്പിലെയും തോടുകളിലെയും കുഴികളിലെയും വെള്ളം വറ്റിയതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കടുത്ത വേനലും ആയതോടെ വയൽ വീണ്ടു കീറിയിരിക്കുകയാണ്. ബാക്കിക്കയം തടയണ തുറന്നാൽ ഈ ഭാഗത്തേക്ക് വെള്ളമെത്തും. കര്ഷകരുടെ ആവശ്യം പരിഗണിച്ച് റവന്യൂ, കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു കര്ഷകരുടെ പ്രയാസം നേരിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 10 സെന്റീമീറ്റർ ഷട്ടർ തുറക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഷട്ടർ തുറക്കാനെതിയപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികളുടെ പ്രതിഷേധം കാരണം തുറക്കാൻ പറ്റിയില്ല. ഇതേ തുടർന്ന് കലക്റ്ററുടെ നിർദേശപ്രകാരം തഹസിൽദാറും മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും നടത്തിയ ചർച്ചയിൽ കര്ഷകരുടെ ആവശ്യപ്രകാരം 4 കിലോമീറ്റർ ദൂര...
Other

ജലക്ഷാമം രൂക്ഷം, നന്നമ്പ്രയിൽ കൃഷി കരിഞ്ഞുണങ്ങുന്നു; തഹസിൽദാറും സംഘവും പരിശോധിച്ചു

തിരൂരങ്ങാടി: കടുത്ത വേനലിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. ബാക്കിക്കയം അണക്കെട്ട് തുറക്കാതെ കരിഞ്ഞുണങ്ങുന്ന കൃഷിയെ രക്ഷിക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനം. മോര്യാകാപ്പ്, ന്യൂക്കട്ട്, ചീര്‍പ്പിങ്ങല്‍, കാളംതിരുത്തി, കൊടിഞ്ഞി പാടം, വെഞ്ചാലി, മുക്കം പ്രദേശങ്ങളിലെ തോടുകളും വയലുകളും സംഘം നോക്കി കണ്ട്ു. പ്രദേശത്തെ കര്‍ഷകരുമായും ജനപ്രതിനിധികളുമായും സംഘം സംസാരിച്ചു.തഹസീല്‍ദാര്‍ക്ക് പുറമെ ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ മലപ്പുറം ബാലകൃഷ്ണന്‍, എസിസ്റ്റന്റ് എഞ്ചിനിയര്‍ യു.വി ഷാജി, നന്നമ്പ്ര സെക്രട്ടറി ബിസ്്‌ലി ബിന്ദു, കൃഷി ഓഫീസര്‍ വി സംഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട...
Other

വെള്ളത്തിന് വേണ്ടിയുള്ള ‘യുദ്ധം’ തുടങ്ങി, പഞ്ചായത്തും കർഷകരും ശുദ്ധജലത്തിനായി തർക്കത്തിൽ

തിരൂരങ്ങാടി: ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പ്രവചനങ്ങൾ നടന്നിട്ടുണ്ട്. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര- തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്. 6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുദ്എ അധ്വാനമാണ് ഈ...
Local news

കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി തിരൂരങ്ങാടി നഗരസഭ

പതിനായിരം വാഴക്കന്നുകള്‍ കര്‍ഷകരിലേക്ക് കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ ബൃഹ്ത് പദ്ധതിയുമായി തിരൂരങ്ങാടി നഗരസഭ. കര്‍ഷകര്‍ക്കുള്ള വിവിധ സഹായങ്ങള്‍ തുടരുന്നു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനായിരം വാഴക്കന്നുകള്‍ ഗുണഭോക്താക്കളിലെത്തിക്കാന്‍ നടപടികളായി. ആദ്യ ഘട്ടത്തില്‍ 1 മുതല്‍ 10 വരെയും 30 മുതല്‍ 39 വരെയും രണ്ടാം ഘട്ടത്തില്‍ 11 മുതല്‍ 29 വരെയുള്ള ഡിവിഷനുകളിലും എത്തിക്കും. കൃഷി ഭവനിൽ വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൺ സി പി സുഹ് റാബി നിർവഹിച്ചു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. സി.പി ഇസ്മായിൽ,എം സുജിനി,വഹീദ ചെമ്പ, റസാഖ് ഹാജി ചെറ്റാലി, സി എച്ച് അജാസ്, പി.കെ അസിസ്, അരിമ്പ്ര മുഹമ്മദലി, മുസ്ഥഫ പാലാത്ത്, കെ, ടി ബാബുരാജൻ, സുലൈഖ കാലൊടി, ആരിഫ വിലയാട്ട്, ഹബീബ ബഷീർ, സമീന മൂഴിക്കൽ, സി എം സൽമ, സോന രതീഷ്, കൃഷി ഓഫീസർ ആരുണി, സനൂപ്, സംസാരിച്ചു,,കാര്...
error: Content is protected !!