തിരൂരങ്ങാടി സ്മാര്‍ട്ട് വില്ലേജ്, വാഗ്ദാനം നിറവേറ്റി മന്ത്രി ദേവര്‍കോവില്‍
തിരൂരങ്ങാടി: ആയിരക്കണക്കിന് പ്രദേശവാസികളുടെ ആശ്രയകേന്ദ്രമായ തിരൂരങ്ങാടി വില്ലേജ് ഓഫീസ് സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്ക് മാറുന്നതിന്റെ പ്രഥമഘട്ടം പൂര്‍ത്തിയായി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഹജൂര്‍ കച്ചേരിക്ക് പടിഞ്ഞാറ് വശമുള്ള ഭൂമി ഡീനോട്ടിഫൈ ചെയ്തു സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംരക്ഷിത പ്രവൃത്തി പൂര്‍ത്തിയാക്കിയ ഹജൂര്‍ കച്ചേരിയുടെ സമര്‍പ്പണ ചടങ്ങില്‍ സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുവാന്‍ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുമെന്ന് വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്.
ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിനായിട്ടാണ് ഭൂമി റവന്യുവകുപ്പിന് കൈമാറിയത്. നിലവില്‍ ചെമ്മാട് ബ്ലോക്‌റോഡ് ജംഗ്ഷനില്‍ ചുറ്റുമതിലോ, മതിയായ അടിസ്ഥാന സൗകര്യമോ ഇല്ലാതെ ദുരിത കേന്ദ്രമായിട്ടാണ് വില്ലേജ...