Tag: AI

കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം സമാപിച്ചു
Education

കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം സമാപിച്ചു

തിരുവനന്തപുരം : കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് അധ്യാപക ഫോറത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി എജ്യുക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള രണ്ടു ദിവസത്തെ മൂന്നാംഘട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലന പരിപാടി കൈറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സമാപിച്ചു. പരിപാടി കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറം പ്രസിഡന്റ് എം.സുധീര്‍, കോഴിക്കോട് കൊളത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ പി ഹംസ ജെയ്സല്‍, കാവുംകുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ പി.ഷാജി, ശരീഫ് കടന്നമണ്ണ, ബഷീര്‍ തുടങ്ങിയവര്‍ അംഗപരിമിതര്‍ക്കായുള്ള ക്ലാസുകള്‍ നയിച്ചു. പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നായി 22 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്...
university

‘പോലീസിന്റെ കൃത്യനിർവഹണത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗം’ ; ശില്പശാല സംഘടിപ്പിച്ചു

വിവരസാങ്കേതികവിദ്യയിലെ പുതുതരംഗമായ നിർമിതബുദ്ധിയെ നിയമ പരിപാലനവുമായി കൂട്ടിയിണക്കുക എന്ന ഉദ്ദേശത്തോടെ കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പും കേരളാ പോലീസ് അക്കാഡമിയും സംയുതമായി ‘പോലീസിന്റെ കൃത്യനിർവഹണത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗം’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. കേരളാ പോലീസ് അക്കാഡമി ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ നിർമിതബുദ്ധിമേഖലയിലുള്ള പ്രമുഖ അമേരിക്കൻ കമ്പനിയായ ‘ഫ്യൂസ് മെഷീൻസിലെ’ സീനിയർ മാനേജറും എ.ഐ. റിസർച്ച് സയന്റിസ്റ്റുമായ ഡോ. മഞ്ജുള ദേവാനന്ദ മുഖ്യ പ്രഭാഷണം നടത്തി. നിർമിതബുദ്ധി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കാണുന്നതിനെയും ഈ കണ്ടെത്തലുകൾ നിയമ പരിപാലനത്തിൽ ഉപയോഗപ്പെടുത്തുന്നതിനെയും ഈ രംഗത്തെ പുതുസാധ്യതകളെകുറിച്ചും ഡോ. മഞ്ജുള സംസാരിച്ചു. സമാപന ചടങ്ങിൽ കേരളാ പോലീസ് അക്കാഡമി ഡയറക്ടർ ഐ.ജി. കെ. സേതുരാമൻ, അസിസ്റ്റന്റ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ - പി. വാഹിദ്, അസി...
error: Content is protected !!