അമിത ശബ്ദമുള്ള ഹോൺ ഉപയോഗിക്കുന്നതിനെതിരെ നടപടി, ഇന്നലെ മാത്രം 4.26 ലക്ഷം രൂപ പിഴ ചുമത്തി
തിരൂരങ്ങാടി : മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരംജില്ലയിലെ വാഹനങ്ങളിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ , എയർ ഹോൺ എന്നിവയുടെ ഉപയോഗം തടയുന്നതിനായും നിയമപരം അല്ലാതെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നതി നെതിരായും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി.ബസ് സ്റ്റാൻഡുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇന്നലെ നടത്തിയ പരിശോധനയിൽ ഹോൺ സംബന്ധിച്ച് 364 കേസുകളും നിയമവിരുദ്ധമായി റജിസ്ട്രേഷൻ പ്രദർശിപ്പിച്ചതിന്714 കേസുകളും രജിസ്റ്റർ ചെയ്തുഇരു വകുപ്പുകളും കൂടി4,26,250 രൂപ പിഴ ചുമത്തിയിട്ടുണ്ട്....