കരിപ്പൂര്‍ റണ്‍വേ വികസനം: നാലിന് ഉന്നതതല യോഗം ചേരും
റൺവേക്ക് 18.5 ഏക്കർ ഏറ്റെടുക്കണം
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ നാലിന് ഉച്ചക്ക് 12ന് മലപ്പുറം കലക്ടറേറ്റില്‍ മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരും. റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ പരിഗണിച്ചു. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിന് വ്യോമയാന മന്ത്രാലയം രണ്ടംഗ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. വ്യോമയാന മന്ത്രാലയം സെക്രട്ടറിയും മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമിയും അംഗങ്ങളായ സമിതി വിമാനത്താ...