കരിപ്പൂർ വിമാനത്താവള വികസനം: ഭൂവുടമകളുടെ ഹിയറിങ് നടത്തി
കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധിപ്പിക്കുന്നതിനായി പള്ളിക്കൽ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പ്രദേശത്തും ഭൂമിയേറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കുമായി പ്രത്യേക സമിതി ഹിയറിങ് നടത്തി. പള്ളിക്കൽ വില്ലേജിലെ ഹിയറിങ് രാവിലെ പത്തിന് കരിപ്പൂർ നഴ്‌സറി ഹാളിലും നെടിയിരുപ്പ് വില്ലേജിലേത് ഉച്ചക്ക് 2.30ന് കൊണ്ടോട്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലുമാണ് നടന്നത്. റിപ്പോർട്ട് പ്രകാരം ഇരു വില്ലേജുകളിലുമായി ഏറ്റെടുക്കുന്ന ഭൂമിയിൽ 94 കുടുംബങ്ങളാണ് താമസിക്കുന്നത്. 62 വീടുകളെയും 32 ഏക്കർ കൃഷി ഭൂമിയെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കും. ജനവാസ കേന്ദ്രത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ നാട്ടുകാരുടെ പരാതി സർക്കാറിനെ ബോധ്യപ്പെടുത്തുമെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഹിയറിങിനെത്തിയ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമിയേറ്റെടുക്കലിനു ചുമതലയുള്ള ഡെപ്യൂട്ടി കളക...