Tag: Aiyf

കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെ എഐവൈഎഫ് പ്രതിഷേധം
Kerala, Other

കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെ എഐവൈഎഫ് പ്രതിഷേധം

തിരൂരങ്ങാടി: കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെയും,മുഖ്യമന്ത്രിക്കെതിരായ അക്രമത്തിലും പ്രതിഷേധിച്ചായിരുന്നു ചെമ്മാട്ടങ്ങാടിയിൽ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം എ.ഐ.വൈ.എഫ്.ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് ചാന്തിനി വെട്ടൻ അധ്യക്ഷം വഹിച്ച പരിപാടിയിൽ ശാഫി വി.പി സ്വാഗതവും മണ്ഡലം ജോയിൻ സെക്രട്ടറി മുസ്തഫ മാളിയേക്കൽ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് യൂനസ് കൊടിഞ്ഞി, സനജ് കറുത്തോൻ, ഷാഫി നരിക്കോടൻ, വസീം, തുടങ്ങിയവർ നേതൃത്വം നൽകി. ...
Local news

ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ തിരൂരങ്ങാടിയിൽ ഇനി ഭഗത് സിംഗ് യൂത്ത് ഫോഴ്സും

തിരൂരങ്ങാടി: ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപം നൽകി. എ.ഐ.വൈ.എഫ് സംസ്ഥാനത്ത് ആകമാനം ഈ ഉദ്യമത്തിന് നേതൃത്വം നൽകി വരുന്നു. കമ്മിറ്റി രൂപീകരണ യോഗം ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന കമ്മിറ്റി അംഗം യൂസുഫ് കലയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിവേക് എം സ്വാഗതവും, മേഖല പ്രസിഡന്റ് സഭിലാഷ് അധ്യക്ഷവും വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, മുംതാസ് കെ.വി തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി മുസ്തഫ മാളിയേക്കൽ (ക്യാപ്റ്റൻ)ശാഫി വി പി, മണി. എ എന്നിവരെ (വൈസ്: ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന 10 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ...
Local news

തിരൂരങ്ങാടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്ത്: അന്വേഷിക്കാൻ ഉത്തരവ്

റീജണൽ ജോയിന്റ് ഡയറക്ടക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി നഗരകാര്യ ഡയക്ടർ. തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ റീജണൽ ജോയിന്റ് ഡയറക്റോട് അന്വേഷണത്തിന് ഉത്തരവിട്ട് നഗരകാര്യ ഡയറക്ടർ. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ രാത്രിയിൽഅനധികൃതമായി മണ്ണ് കടത്തികൊണ്ട് പോകുന്നതിനിടെ എ.ഐ.വൈ.എഫ് പ്രവർത്തകർ ഒരു ജെസിബിയും രണ്ട് ടിപ്പറുകളും പിടികൂടി പോലീസിൽ ഏൽപിക്കുകയും ജില്ലാ ജിയോള ജസ്റ്റിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് പരിശോധനക്ക് എത്തിയ ജിയോളജി വകുപ്പ് മണ്ണ് കടത്ത് സ്ഥിതീകരിക്കുകയും നഗരസഭ സെക്രട്ടറിക്ക് 18400 രൂപ പിഴ അടക്കാൻ ഉത്തരവാകുകയും ചെയ്തു. പിഴ ത്തുക പൊതു ഫണ്ടിൽ നിന്നും അടവാക്കിയതിനെ തുടർന്ന് മണ്ണ് കടത്ത് മൂലം സർക്കാറിനുണ്ടായ ധന നഷ്ടം തിരിച്ച് പിടിക്കുന്നതിനും മണ്ണ് കടത്തിന് കൂട്ട് നിന...
Local news

AIYF നന്നമ്പ്ര വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

തിരൂരങ്ങാടി: പൊതു ജന സൗകര്യാർത്ഥം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക, സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കുക, വില്ലേജ് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുക, അശാസ്ത്രീയ കെട്ടിട നിർമ്മാണത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജിലെ ഏജന്റ് വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.ഐ.വൈ.എഫ് നന്നമ്പ്ര മേഖലാ കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തിരൂരങ്ങാടി തഹസിൽദാർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചതെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു തെയ്യാല പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസ് കോംബൗണ്ടിൽ പോലീസ് തടഞ്ഞു. വില്ലേജ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് അനുവദിച്ച 25 ലക്ഷം ...
Local news

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്...
error: Content is protected !!