Tag: AK balan

മുന്നണി മാറ്റം ; യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധം, എകെ ബാലന് ശുദ്ധ ഭ്രാന്ത് : പികെ കുഞ്ഞാലിക്കുട്ടി
Kerala, Other

മുന്നണി മാറ്റം ; യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധം, എകെ ബാലന് ശുദ്ധ ഭ്രാന്ത് : പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗ് എല്‍ഡിഎഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രയോഗവുമായി പി കെ കുഞ്ഞാലിക്കുട്ടി. എകെ ബാലന് ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല യു ഡി എഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടുമെന്നും ലീഗിന് അര്‍ഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുനര്‍വിചിന്തനം നടത്തുമോ എന്നതില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ...
Kerala, Other

പലസ്തീന്‍ വിഷയത്തില്‍ നടപടി നേരിട്ടാല്‍ ആര്യാടന്‍ ഒറ്റപ്പെടേണ്ടി വരില്ല, എല്‍ഡിഎഫ് സംരക്ഷണം നല്‍കും ; എകെ ബാലന്‍

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലന്‍. പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന്‍ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ ഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്നും പലസ്തീന്‍ വിഷയത്തില്‍ നടപടി നേരിട്ടാല്‍ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ലെന്നും എല്‍ഡിഎഫ് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും എ കെ ബാലന്‍ പറഞ്ഞു. ഷൗക്കത്ത് മതനിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണ്..ഷൗക്കത്തിന്റെ കാര്യത്തില്‍ സിപിഎം ആണോ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയത്. സുധാകരന്‍ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസിനൊപ്പം യുഡിഎഫിലെ ഘടക കക്ഷികള്‍ ഇല്ല. ആര്‍എസ്എസിനെയും ബിജെപിയെക്കാള്‍ കോണ്‍ഗ്രസ് അധഃപതിച്ചു എന്നതിന് തെളിവാണ് ഷൗക്കത്തിനെതിരെയുള്ള നോട്ടീസെന്ന് എ കെ ബാലന്‍ പറഞ്ഞു. നടപടിയെടുത്...
Politics

കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷം, സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത് ; എകെ ബാലന്‍

തിരുവനന്തപുരം : നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രകടനം തീര്‍ത്തും ചട്ടവിരുദ്ധമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ഇത്തരമൊരു സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത്. കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ഒരു കാരണവശാലും ചട്ടപ്രകാരം അവതരണാനുമതി നല്‍കാന്‍ സാധ്യമല്ല. എന്നിട്ടും സ്പീക്കര്‍ കാട്ടിയ മാന്യത മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം നിരവധി തവണ നിയമസഭ ചര്‍ച്ച ചെയ്തതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചര്‍ച്ചാവിഷയമാക്കേണ്ടത് ലൈഫ് മിഷന്റെ പേരില്‍ അടിയന്തിര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നു. ഇതും രണ്ടു തവണ ചര്‍ച്ച ചെയ്തതാണ്. റ...
error: Content is protected !!