Wednesday, October 21

Tag: AKG Study and Research Center organizes

വൈക്കം സത്യാഗ്രഹത്തിന്റെ ഒരു നുറ്റാണ്ട്; എ കെ ജി പഠന ഗവേഷണ കേന്ദ്രം ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കുന്നു
Information

വൈക്കം സത്യാഗ്രഹത്തിന്റെ ഒരു നുറ്റാണ്ട്; എ കെ ജി പഠന ഗവേഷണ കേന്ദ്രം ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ; വൈക്കം സത്യാഗ്രഹത്തിന് ഒരു നൂറ്റാണ്ട് തികയുന്നവേളയില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കാന്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രം. ഏപ്രില്‍ 24, ഉച്ചയ്ക്കുശേഷം 3 മണി എ കെ ജി സെന്റര്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററിന്റെ അധ്യക്ഷതയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മലയാളിയുടെ സാമൂഹിക മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായമാണ് ഒരു നൂറ്റാണ്ടു മുന്‍പ് വൈക്കത്ത് അരങ്ങേറിയത്. പൊതുനിരത്തുകള്‍ ഉപയോഗിക്കാനും വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാനും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന പൗരാവകാശങ്ങളൊക്കെയും നീണ്ടുനിന്ന പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേടിയെടുത്തതാണ് എന്നും ആ നേട്ടങ്ങള...