Tag: alumni meet

കക്കാട് ജി.എം.യു.പി സ്‌കൂള്‍ മെഗാ അലൂംനി മീറ്റിനും 111 വാര്‍ഷികത്തിനും 10 ന് തുടക്കം കുറിക്കും
Local news, Other

കക്കാട് ജി.എം.യു.പി സ്‌കൂള്‍ മെഗാ അലൂംനി മീറ്റിനും 111 വാര്‍ഷികത്തിനും 10 ന് തുടക്കം കുറിക്കും

തിരൂരങ്ങാടി : കക്കാട് ജിഎംയുപിസ്‌കൂള്‍ 111-വാര്‍ഷികവും മെഗാ അലൂംനി മീറ്റും ഫെബ്രുവരി 10ന് തുടങ്ങും. സ്‌കൂളിനു സമീപത്തെ മൈതാനിയില്‍ വിപുലമായ പരിപാടികളാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. മെഗാ അലൂംനി മീറ്റ് രാവിലെ 9.30ന് തുടങ്ങും. 10 മണിക്ക് പൂര്‍വ സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും 2 മണിക്ക്പൂര്‍വ അധ്യാപക സംഗമം. 4 മണിക്ക് ഉദ്ഘാടന സമ്മേളനം 6.30ന് കലാനിശ തുടങ്ങിയവ നടക്കുമെന്നും വിരമിക്കുന്ന പ്രധാനഅധ്യാപകന്‍ എം.ടി അയ്യൂബ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ദേശീയപാതയോരത്ത് എട്ടുവീട്ടില്‍ മൂസക്കുട്ടിയുടെ കുടുംബത്തിന്റെ സ്ഥലത്ത് പ്രവര്‍ത്തിച്ചു വന്ന സ്‌കൂള്‍ 2013 മുതല്‍ എട്ടുവീട്ടില്‍ കുടുംബം കുഴിയംതടത്ത് വിട്ടു നല്‍കിയ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബൃഹ്ത്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കക്കാട് ജിഎംയുപിസ്...
Local news, Other

കക്കാട് ജി.എം.യു.പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

തിരൂരങ്ങാടി : കക്കാട് ജി.എം.യു.പി സ്‌കൂളില്‍ 1997-98 ഏഴാം ക്ലാസ് സി. ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. കാല്‍നൂറ്റാണ്ട് മുമ്പത്തെ ഓര്‍മകള്‍ അയവിറക്കിയ കൂട്ടുകാര്‍ അധ്യാപകരെ ആദരിച്ചു. നഗരസഭ വികസന ചെയര്‍മാനും അലുംനി അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തൂമ്പില്‍, അധ്യക്ഷത വഹിച്ചു. വി ഭാസ്‌കരന്‍ മാസ്റ്റര്‍, എം.ടി അയ്യൂബ് മാസ്റ്റര്‍, കെ മുഈനുല്‍ ഇസ്‌ലാം. കെ. ചാത്തന്‍ മാസ്റ്റര്‍, കെ അബ്ദുറസാഖ് മാസ്റ്റര്‍, പി,കെ ശരീഫ് മാസ്റ്റര്‍, ബവീഷ് കാളങ്ങാട്ട്. എം.പി. രജേഷ് സി.പി മന്‍സൂര്‍, എ.പി സുബീഷ്. പി.സി അവിനാഷ്, സദാനന്ദന്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും സമ്മാനദാനവും നടന്നു. ...
error: Content is protected !!