കക്കാട് ജി.എം.യു.പി സ്‌കൂള്‍ മെഗാ അലൂംനി മീറ്റിനും 111 വാര്‍ഷികത്തിനും 10 ന് തുടക്കം കുറിക്കും

തിരൂരങ്ങാടി : കക്കാട് ജിഎംയുപിസ്‌കൂള്‍ 111-വാര്‍ഷികവും മെഗാ അലൂംനി മീറ്റും ഫെബ്രുവരി 10ന് തുടങ്ങും. സ്‌കൂളിനു സമീപത്തെ മൈതാനിയില്‍ വിപുലമായ പരിപാടികളാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. മെഗാ അലൂംനി മീറ്റ് രാവിലെ 9.30ന് തുടങ്ങും. 10 മണിക്ക് പൂര്‍വ സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും 2 മണിക്ക്പൂര്‍വ അധ്യാപക സംഗമം. 4 മണിക്ക് ഉദ്ഘാടന സമ്മേളനം 6.30ന് കലാനിശ തുടങ്ങിയവ നടക്കുമെന്നും വിരമിക്കുന്ന പ്രധാനഅധ്യാപകന്‍ എം.ടി അയ്യൂബ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

ദേശീയപാതയോരത്ത് എട്ടുവീട്ടില്‍ മൂസക്കുട്ടിയുടെ കുടുംബത്തിന്റെ സ്ഥലത്ത് പ്രവര്‍ത്തിച്ചു വന്ന സ്‌കൂള്‍ 2013 മുതല്‍ എട്ടുവീട്ടില്‍ കുടുംബം കുഴിയംതടത്ത് വിട്ടു നല്‍കിയ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബൃഹ്ത്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കക്കാട് ജിഎംയുപിസ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയത്. 12, 13 തിയ്യതികളില്‍ സ്‌കൂള്‍ വാര്‍ഷികവും നടക്കും. പ്രചരണാര്‍ത്ഥം ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഷട്ടില്‍ ടൂര്‍ണമെന്റ്, കൂട്ട നടത്തം, സ്മൃതിപഥം, നടക്കുകയുണ്ടായി, മെഗാഅലൂംനി മീറ്റില്‍ എല്ലാ പൂര്‍ വിദ്യാര്‍ത്ഥികളും പൂര്‍വ അധ്യാപകരും നാട്ടുകാരും പങ്കെടുക്കണമെന്ന് അലൂനി അസോസിയേഷന്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ ഒ, ഷൗഖത്തലി ജനറല്‍ കണ്‍വീനര്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ട്രഷറര്‍ കെ, മുഈനുല്‍ ഇസ്ലാം അഭ്യാര്‍ത്ഥിച്ചു.

error: Content is protected !!