മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം
മലപ്പുറം- ജില്ലയിലുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടക്കൽ പൊന്മുണ്ടം, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കൽ, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ശബ്ദം കേട്ടതായും നാട്ടുകാർ പറയപ്പെടുന്നു . ചില വീടുകൾക്ക് ചെറിയ വിള്ളൽ സംഭവച്ചിട്ടുണ്ട് മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
...