Saturday, July 12

Tag: Amazone

വെളിമുക്ക് സ്വദേശി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്; ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി
Local news, Malappuram

വെളിമുക്ക് സ്വദേശി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്; ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

തിരൂരങ്ങാടി : വെളിമുക്ക് സ്വദേശിക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്. ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി. വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് റാഫി നല്‍കിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണ്‍ വാങ്ങുന്നതിനായി പരാതിക്കാരന്‍ 2022 ജൂലൈ 17 ന് ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫോണിന്റെ തുകയായ 1,22,900 രൂപയും അടച്ചു. ജൂലൈ 20 ന് ഫോണ്‍ അടങ്ങിയ പെട്ടി പരാതിക്കാരന് ലഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ അതിലുണ്ടായിരുന്നത് സാംസങ് എ 13 ഫോണ്‍ ആയിരുന്നു. പെട്ടി തുറക്കുന്നത് വീഡിയോ വഴി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരാതിക്കാരന്‍ ഉടനെ ആമസോണ്‍ കമ്പനിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ ഫോണ്‍ മാറ്റിത്തരാമെന്ന് പറയുകയും ച...
Other

ആമസോൺ വഴി യുവതി ഓർഡർ ചെയ്തത് കസേര; ലഭിച്ചത് രക്തമടങ്ങിയ ട്യൂബ്

ആമസോണിൽ നിന്ന് ലെതർ കസേര ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് രക്തം അടങ്ങിയ ട്യൂബ്. ന്യൂയോർക്കിലെ ജെൻ ബേഗക്കീസ് എന്ന യുവതിക്കാണ് ആമസോൺ വഴി മനുഷ്യരക്തമെന്ന് തോന്നിക്കുന്ന ദ്രാവകം ട്യൂബിലാക്കി ലഭിച്ചത്. ഉടൻ തന്നെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കസേര പൊതിഞ്ഞ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിലാണ് രക്തട്യൂബും ഉണ്ടായിരുന്നത്. ഇത് കണ്ടയുടനെ പെട്ടി അതുപോലെ തന്നെ അടച്ചുവെച്ചുവെന്ന് യുവതി പറയുന്നു. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച ജെൻ പോസ്റ്റിനോടൊപ്പം ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ യുവതിക്ക് സർപ്രൈസ് ആയി ലഭിച്ച രക്തട്യൂബും കാണാവുന്നതാണ്. വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണവമുായി രംഗത്തെത്തിയത്. സംഭവത്തിൽ ഇതുവരെ ആമസോൺ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. യുവതി ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം....
error: Content is protected !!