Tag: Ameebic menincho

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു

മുന്നിയൂർ: അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മുന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു.  മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്.ഈ മാസം 13 മുതൽ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു.  കബറടക്കം ഇന്നു രാവിലെ 9 ന് കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.   കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രി 11 നാണ് മരണം സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിൽ പറക്കൽ കടവിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം ചെമ്മാട് കുട്ടികളുടെ ഡോക്ടറെ കാണിച്ചു. പിന്നീട് ചേളാര...
error: Content is protected !!