Tag: anathalavattom anandan

ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തില്‍ ആനുശോചനം രേഖപ്പെടുത്തി സിഐടിയു
Local news, Other

ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തില്‍ ആനുശോചനം രേഖപ്പെടുത്തി സിഐടിയു

പരപ്പനങ്ങാടി : മുതിര്‍ന്ന് സിപിഎം നേതാവും സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റും ആയിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പരപ്പനങ്ങാടിയില്‍ ചേര്‍ന്ന യോഗം സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം വി.പി.സോമ സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ഐ.ടി.യു. ജില്ല കൗണ്‍സില്‍ അംഗം കാഞ്ഞിരശ്ശേരി ധര്‍മരാജന്‍ എന്ന രാജുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി സെക്രട്ടറി തയ്യില്‍ അലവി, ചേക്കാലി റസാഖ് (എസ്.ടി.യു), സി.ബാലഗോപാലന്‍ (ഐ.എന്‍.ടി.യു.സി), എം.സിദ്ധാര്‍ത്ഥന്‍ (എല്‍.ജെ.ഡി), കെ.പി.പ്രകാശന്‍ ( ബി.എം.എസ്), ഗിരീഷ് തോട്ടത്തില്‍ (എ.ഐ.ടി.യു.സി), പാലക്കണ്ടി വേലായുധന്‍ (കെഎസ്‌കെടിയു), അഡ്വ.ഒ.കൃപാലിനി (മഹിള അസോസിയേഷന്‍), തുടിശ്ശേരി കാര്‍ത്തികേയന്‍ (കര്‍ഷക സംഘം), എന്നിവര്‍ സംസാരിച്ചു. കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ...
Kerala, Other

സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു. 1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. 1956 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്കോർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. ...
error: Content is protected !!