Thursday, July 10

Tag: annoos roshan

‘ശാരീരികമായി ഉപദ്രവിച്ചില്ല, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും തന്നു’; അമ്പരപ്പില്ലാതെ അന്നൂസ് റോഷൻ
Kerala

‘ശാരീരികമായി ഉപദ്രവിച്ചില്ല, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും തന്നു’; അമ്പരപ്പില്ലാതെ അന്നൂസ് റോഷൻ

കൊടുവള്ളി : അധികം അമ്പരപ്പില്ലാതെയാണ് അന്നൂസ് റോഷൻ മോചനത്തിന് ശേഷം കൊടുവള്ളി പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ശാരീരികമായി ഉപദ്രവിച്ചില്ല, സംഘത്തിലുണ്ടായിരുന്നവരെ പരിചയമില്ല. കൃത്യമായി ഭക്ഷണവും മാറാനുള്ള വസ്ത്രങ്ങളും തന്നിരുന്നുവെന്നും മാധ്യമങ്ങളോട് അന്നൂസ് റോഷൻ പറഞ്ഞു. കൊണ്ടുപോയ സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമില്ല. തട്ടിക്കൊണ്ടുപോകുമ്പോൾ 6 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തിരിച്ച് വരുമ്പോൾ 2 പേരും. ഇടയ്ക്ക് ഉറങ്ങിപ്പോയ സമയത്താണ് ഈ 2 പേരും വഴിയിൽ ഇറങ്ങിയതെന്നും അന്നൂസ് പറഞ്ഞു. ജ്യേഷ്ഠനുമായുള്ള സാമ്പത്തിക തർക്കത്തെ കുറിച്ചൊന്നും തട്ടിക്കൊണ്ടുപോയവർ തന്നോട് ചോതിച്ചില്ലെന്നും കേസിനെ ബാധിക്കും എന്നതിനാൽ പോലീസിന്റെ നിർദ്ദേശമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്നും അന്നൂസ് റോഷൻ പറഞ്ഞു....
Malappuram

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ ചെക്കപ്പിനു ശേഷം മകനെ കൊടുവള്ളിയില്‍ എത്തിക്കുമെന്നാണ് ഡിവൈഎസ്പി അറിയിച്ചതെന്ന് അന്നൂസ് റോഷന്റെ പിതാവ് റഷീദ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പൊലീസ് പുറത്തുവിട്ടിരുന്നു. അന്നൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അന്നൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന....
error: Content is protected !!