മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എപി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
മുസ്ലിം ലീഗിന്റെ മതേതര മുഖമായിരുന്ന എപി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. ഏതാനും നാളുകളായി അര്‍ബുധ രോഗബാധിതനായി ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്‍. ഇന്ന് ഉച്ചയോടെ പാലത്തിങ്ങല്‍ കരുണ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്.
പാണക്കാട് തങ്ങള്‍മാരുമായുള്ള ബന്ധത്തിലൂടെയാണ് എപി ഉണ്ണികൃഷ്ണന്‍ മുസ്ലിം ലീഗുമായി അടുക്കുന്നത്. മുസ്ലിം ലീഗിന്റെ മതേതര മുഖമായിരുന്നു ഉണ്ണികൃഷ്ണന്‍. മുമ്പ് നന്നമ്പ്ര ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവില്‍ തൃക്കലങ്ങോട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. മുമ്പ് കുന്നമംഗലം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ടായിരുന്നു. മികച്ച പ്രഭാഷകനുമായിരുന്നു ഉണ്ണികൃഷ്ണന്‍.
2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാല...