Tag: Areakod

ഭാര്യാമാതാവും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
Obituary

ഭാര്യാമാതാവും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

തിരൂരങ്ങാടി : ഭാര്യാ മാതാവും മരുമകനും ഒരേ ദിവസം മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി കാവുങ്ങൽ ഇബ്രാഹിം കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി (70), ഇവരുടെ മകൾ സക്കീനയുടെ ഭർത്താവ് അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി (60) എന്നിവരാണ് മണിക്കൂറുകളുടെ വിത്യാസ ത്തിൽ മരിച്ചത്. യൂസുഫ് സലഫി രാവിലെ ഉറക്കത്തിൽ മരിച്ചതായിരുന്നു. രാവിലെ 9 മണിയോടെയാണ് ഫാത്തിമ കുട്ടി മരിച്ചത്. ഫത്തിമകുട്ടിയുടെ മക്കൾ : ഹാരിസ് റഹ്മാൻ , അഷ്റഫ്, റാബിയ, സകീന, താഹിറ. മറ്റ് മരുമക്കൾ : ഖാലിദ് (അരീക്കോട്), അബ്ദുൽ കരീം തിരൂരങ്ങാടി , സനിയ അരീകോട് , നസ്റീൻ പരപ്പനങ്ങാടി , ജംഷീന പാലത്തിങ്ങൽ മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാത്രി 9 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളിയിൽ . ഫാതിമക്കുട്ടിയുടെ മരുമകൻ അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി ഇന്ന് (ഞായർ) പുലർച്ചെ ഉറക്കത്തിനിടെ മരണപ്പെട്ടിരുന്നു. മയ്യിത്ത് 5.30 ന് ഖബറടക്കു...
Accident

കാറിടിച്ചു വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

അരീക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കീഴുപറമ്ബ് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റും അനൗൻസറുമായ കുറുമാടൻ നിസാർ (42) ആണ് മരിച്ചത്. പൂവത്തികണ്ടിയിൽ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായ ബന്ധപ്പെട്ട് അനൗൺസ്മെന്റിനിടെ നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാറിടിച്ചു വീണപ്പോൾ പിന്നിൽ വന്ന മറ്റൊരു പിക്കപ്പ് വാൻ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. പിതാവ്: പരേതനായ കുറുമാടൻ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: ഷംല ചേലക്കോട്. മക്കൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാദ്, ഫാത്തിമ മിൻഹ. സഹോദരങ്ങൾ: അബ്ദുൽ അലി, റസീന, ആബിദ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന്...
error: Content is protected !!