Tag: Ariyalloor

മുൻ ഐ സി ഡി എസ് സൂപ്പർ വൈസറെ മരിച്ചനിലയിൽ കണ്ടെത്തി
Obituary

മുൻ ഐ സി ഡി എസ് സൂപ്പർ വൈസറെ മരിച്ചനിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് : റിട്ട. ഐ സി ഡി എസ് സൂപ്പർ വൈസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയല്ലൂർ ദേവി വിലാസം സ്കൂളിന് സമീപം ചിറയിൽ സുധാകരന്റെ ഭാര്യ പിലാക്കാട് മിനി (59) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4.30 നാണ് വീട്ടുകാർ കണ്ടത്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഐ സി ഡി എസ് സൂപ്പർ വൈസറായി വിരമിച്ചതാണ്. മരിച്ച മിനിയുടെ ഇന്നലത്തെ വാട്സാപ്പ് സ്റ്റാറ്റസ്...
അരിയല്ലൂരിൽ 63 കാരൻ കിണറ്റിൽ മരിച്ച നിലയിൽ
Accident

അരിയല്ലൂരിൽ 63 കാരൻ കിണറ്റിൽ മരിച്ച നിലയിൽ

വള്ളിക്കുന്ന് : 63 കാരൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ. കരുമരക്കാട് അരിയല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം കാട്ടുങ്ങൽ വീട്ടിൽ തൂമ്പന്റെ മകൻ സദാനന്ദൻ (63) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.40 നാണ് സംഭവം. ഇദ്ദേഹം താമസിക്കുന്ന വീടിന്റെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരപ്പനങ്ങാടി പോലീസ് കേസെടുത്തു തുടർ നടപടികൾ സ്വീകരിച്ചു....
ഭിന്നശേഷി കുട്ടികളുടെ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; നടപടിയെടുക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
Local news

ഭിന്നശേഷി കുട്ടികളുടെ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; നടപടിയെടുക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

വള്ളിക്കുന്ന് :കൊടക്കാട് എസ്റ്റേറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ കഴിഞ്ഞദിവസം അതിക്രമിച്ചു കയറി അര്‍ദ്ധരാത്രി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരപ്പനങ്ങാടി പൊലീസിന് പരാതി നല്‍കി. സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ നശിപ്പിക്കുകയും കുട്ടികള്‍ക്ക് പുറത്തു പോകാനുള്ള പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് എടുത്തുകൊണ്ടുപോകുകയും സ്ഥാപനത്തിന് വലിയ നഷ്ടം ഉണ്ടാക്കിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ പരപ്പനങ്ങാടി എസ് എച്ച് ഒ ഹരീഷ് കല്ലടികൊടനെ കണ്ട് പരാതി അറിയിച്ചു. എസ്റ്റേറ്റ് റോഡില്‍ രാത്രി കാല പെട്രോളിംഗ് നടത്തണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കോശി പി തോമസും നേതാക്കന്മാരായ വിനോദ് കൂനേ...
Accident

വള്ളിക്കുന്നിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വള്ളിക്കുന്ന് : അരിയല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് മാങ്കാവ് പന്നിയങ്കര സ്വദേശി പാറക്കാട്ട് മാളിയേക്കൽ ചെമ്പങ്ങോട്ട് പറമ്പ് മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 ന് പരപ്പനങ്ങാടി - കടലുണ്ടി റോഡിൽ അറിയല്ലൂർ ഉഷ നഴ്സ്റിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Accident

വള്ളിക്കുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വള്ളിക്കുന്ന് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി എം വി എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. മരം കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലും തുടർന്ന് തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു....
Accident

ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു

വള്ളിക്കുന്ന് : ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു. അരിയല്ലൂർ കെടക്കളത്തിൽ ഉണ്ണിനായരുടെ മകൻ ശ്രീധരൻ എന്ന ശ്രീനിവാസൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം. രവി മംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചിട്ട മരങ്ങൾ ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് അപകടം. മരം കയറ്റുന്ന തൊഴിലാളികളെ സഹായിക്കുന്നതിനിടെ മരം തെന്നി ദേഹത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
error: Content is protected !!