Thursday, August 28

Tag: ariyil shukoor

മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു ; ആക്രമണം അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെ
Kerala

മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു ; ആക്രമണം അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെ

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ സ്വദേശി വള്ളേരി മോഹനനാണ് (60) കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. 2012 ഫെബ്രുവരി 21 നാണ് അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ആശാരിപ്പണിക്കാരനായ മോഹനന് നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഷുക്കൂര്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമായിരുന്നു ആക്രമണം. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനന്‍ ഗുരുതരാവസ്ഥയിലായിരുന്നു. വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയാണ് ആക്രമിച്ചത്. മോഹനന്റെ മകനേയും വീടും ആക്രമിച്ചു. ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനന്‍ പിന്നീട് അരിയിലില്‍ നിന്ന് മാറി മാതമംഗലം ഭാഗത്ത് ബന്ധു വീട്ടില്...
Malappuram

ഷുക്കൂര്‍ വധക്കേസ് : നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും : പിഎംഎ സലാം

മലപ്പുറം : ഷുക്കൂര്‍ വധക്കേസില്‍ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാര്‍ട്ടി കോടതി വധശിക്ഷ വിധിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. ഈ കൊലപാതകത്തില്‍ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട് എന്നത് ഞങ്ങളുടെ വാദമല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയില്‍നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന ഒരു വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസില്‍നിന്ന് അങ്ങനെ എളുപ്പത്തില്‍ വിടുതല്‍ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ടതില്ല. തളിപ്പറമ്പ് ആശുപത്രിയില്‍ റൂം നമ്പര്‍ 315ല്‍ വെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോനയില്‍ പങ്കെടുത്...
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ് ; പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വിടുതല്‍ ഹര്‍ജി സിബിഐ സ്‌പെഷല്‍ കോടതി തള്ളി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുന്‍ എംഎല്‍എ ടി.വി.രാജേഷിന്റെയും വിടുതല്‍ ഹര്‍ജി എറണാകുളം സിബിഐ സ്‌പെഷല്‍ കോടതി തള്ളി. കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്‌പെഷല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഇന്ന് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി പി.ശബരിനാഥന്‍ തള്ളിയത്. നേരത്തെ സിബിഐ കുറ്റപത്രത്തില്‍ പി,ജയരാജനും ടി.വി.രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു...
error: Content is protected !!