Tag: Asap

അസാപിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്
Education

അസാപിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്

കൃഷി, സർവേ, ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ മുഖേന ഡ്രോൺ പൈലറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡ്രോൺ പറത്താൻ ആവശ്യമായ പ്രായോഗിക പരിശീലനം ലഭിക്കുന്നതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന 10 വർഷം കാലാവധിയുള്ള റിമോട്ട് പൈലറ്റ് ലൈസൻസ് ലഭിക്കും. 18നും 65 നും മധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും പാസ്‌പോർട്ടും ഉള്ളവർക്ക് അപേക്ഷിക്കാം. സ്‌മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയിനിങ്, അഗ്രിക്കൾച്ചറൽ ഡ്രോൺ പൈലറ്റ് ട്രെയിനിങ് തുടങ്ങി അഞ്ചും ഏഴും ദിവസത്തെ കോഴ്‌സിൽ ഉദ്യോഗാർത്ഥിയുടെ സൗകര്യപ്രകാരം തിരഞ്ഞെടുക്കാവുന്ന ബാച്ചുകൾ ലഭ്യമാണ്. കൂടാതെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോൺ: 9495999704....
Education

അസാപ്പിന്റെ നേതൃത്വത്തിൽ പി എസ് എം ഒ കോളേജിൽ ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം ജില്ലയിലെ സർക്കാർ - എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രധാന അധ്യാപകർക്കായി ആസാപ് കേരളയും കേരള പ്രിൻസിപ്പൽ കൗൺസിലും സംയുക്തമായി തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ വച്ച് ശിൽപശാല സംഘടിപ്പിച്ചു. കേരള സർക്കാറിന്റെ നൈപുണ്യ ബോധവൽക്കരണ ക്യാമ്പയിൻ ആയ കെ സ്കിൽ -ന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യവിഷയങ്ങൾക്കൊപ്പം തൊഴിലധിഷ്ഠിതമായ നൈപുണ്യ കോഴ്സുകൾ നൽകേണ്ടതിന്റെ ആവശ്യകതയും അതുവഴി വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത ഉയർത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്തു. അസാപ് കേരള മേധാവി ഡോ.ഉഷ ടൈറ്റസ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള പ്രിൻസിപ്പൽ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ യു. സൈതലവി അധ്യക്ഷത വഹിച്ചു. പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ. അസീസ് സ്വാഗതവും പറഞ്ഞ ചടങ്ങിൽ കേരള പ്രൈവറ്റ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോക്ട...
error: Content is protected !!