Wednesday, August 27

Tag: Ashraf koottayma

അഷ്‌റഫ് കൂട്ടായ്മ ലഹരി വിമുക്ത പരിപാടി നടത്തി
Other

അഷ്‌റഫ് കൂട്ടായ്മ ലഹരി വിമുക്ത പരിപാടി നടത്തി

മഞ്ചേരി : അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട്. മഞ്ചേരി മണ്ഡലം അഷറഫ് കൂട്ടായ്മ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് സെഞ്ച്വറി എന്ന അഷറഫ് മാനു അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞുട്ടി നിർവഹിച്ചു. അഷ്റഫ് കൂട്ടായ്മയുടെ സ്ഥാപക നേതാവായ അഷറഫ് മനരിക്കൽ സന്ദേശ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് വായൂര് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുഞ്ഞിപ്പ മഞ്ചേരി, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കാക്കേങ്ങൽ, ജില്ലാ ജോയിൻ സെക്രട്ടറി അഷ്റഫ് ബാവ, മഞ്ചേരി മണ്ഡലം ചാരിറ്റി സെൽ ചെയർമാൻ സംസ്ഥാന കമ്മിറ്റിയിലെ ബിസിനസ് ഗ്രൂപ്പിന്റെ കൺവീനറും ആയ അഷ്റഫ് അലീക്കോ,മണ്ഡലം ചാരിറ്റി സെൽ കൺവീനറും KT, അഷ്റഫ് ഹാജി,. എന്നിവർ സംസ...
Other

ആംബുലൻസ് നാടിന് സമർപ്പിച്ച് അഷ്റഫ് കൂട്ടായ്മ

സാമൂഹ്യ ക്ഷേമ ജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി പ്രശംസ നേടിയ പേരിന്റെ പേരിൽ സംഘടിച്ച അഷ്റഫ് കൂട്ടായ്മ പൊന്നാനി മണ്ഡലം കമ്മറ്റിയുടെ കീഴിൽ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടി തയ്യാറാക്കിയ ആംബുലൻസ് വാഹനം നാടിന് സമർപ്പിച്ചു. പൊന്നാനി എരമംഗംലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഷ്റഫ് കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉൽഘാടനം ചെയ്തു.ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ആംബുലൻസ് നാടിന് സമർപ്പിച്ചു.ജില്ലാ പ്രസിഡണ്ട് അഷ്റഫ് പുറത്താട്ട് അദ്ധ്യക്ഷ്യം വഹിച്ചു.പി.ടി.അജയ്മോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിനീഷ മുസ്ഥഫ, നൗഷാദ് കല്ലാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ,രാജൻ,ശ്രീജ രാമചന്ദ്രൻ,അഷ്റഫ് വാഴയൂർ,മനരിക്കൽ അഷ്റഫ്, താണിക്കൽ അഷ്റഫ്, അഷ്റഫ് കഞ്ഞിപ്പുര, അഷ്റഫ് സഖാഫി, അഷ്റഫ് ഐ.പി.,മവ്വൽ അഷ്റഫ്, അഷ്റഫ് ചാവക്കാട്, അഷ്റഫ് പുതുപ്പാടി പ്രസംഗിച്ചു. അഷ്റഫ് അൽഅമീൻ സ്വാഗതം പ...
Other

കളിക്കാരും കളി നിയന്ത്രിച്ചതും അഷ്റഫുമാർ. വേറിട്ട അനുഭവവുമായി അഷ്റഫ് കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെൻറ്.

തിരൂരങ്ങാടി:ഫുട്ബോൾ ടൂർണ്ണമെൻറുകൾ ഏറെ കണ്ടിട്ടുള്ള ഫുട്ബോൾ പ്രേമികൾക്ക് വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ ദിവസം എടരിക്കോട് ടർഫിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ്. ടൂർണ്ണമെൻറ് സംഘടിപ്പിച്ചതും അഷ്റഫുമാർ,പങ്കെടുത്ത ടീമുകളും അഷ്റഫ്മാരുടേത് .കളിക്കാരും അഷ്റഫുമാർ.കളി നിയന്ത്രിച്ചതും അഷ്റഫുമാർ . ഉൽഘാടകനും മറ്റ് അഥിതികളായെത്തിയവരും അഷ്റഫുമാർ തന്നെ. കാണികളായി എത്തിയതിലും അഷ്റഫുമാർ ഒട്ടേറെ.ടൂർണ്ണമെൻറ് മൊത്തം അഷ്റഫ് മയം.കാണികളായി എത്തിയവർക്കും നാട്ടുകാർക്കും അൽഭുതവും. അഷ്റഫ് കൂട്ടായ്മ മലപ്പുറം മലപ്പുറം ജില്ലാ കമ്മറ്റി കോട്ടക്കൽ എടരിക്കോട് ടർഫിൽ സംഘടിപ്പിച്ച യു.എ.ഇ അഷ്റഫ് കൂട്ടായ്മ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും സൗദി അഷ്റഫ് കൂട്ടായ്മ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുമുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റാണ് വേറിട്ട അനുഭവമായി മാറിയത്.ജില്ലയിൽ നിന്നുള്ള അഷ്റഫ് കൂട്ടായ്മയുടെ എട്ട് മണ്ഡലം കമ്മറ്റികളാണ് ടൂർണ്ണമെൻറിൽ മാറ്റുര...
error: Content is protected !!