രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് അരീക്കോട് സ്വദേശിയുടെ തലക്കും, മുഖത്തും വെട്ടിയത്. അരീക്കോട് സ്വദേശിയായ ലുഹൈബിനെ (24) ആണ് യുവതിയുടെ ഭര്‍ത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസ് തലയിലും മുഖത്തും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ ലുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ മൂന്ന് ദിവസം മുന്‍പ് താമരശ്ശേരി പൊലീസില്‍ ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ...