Tag: Athletics

അന്ത:സർവകലാശാലാ വനിതാ അത്ലറ്റിക്സ്: കാലിക്കറ്റിന് രണ്ടാം സ്ഥാനം
Sports, university

അന്ത:സർവകലാശാലാ വനിതാ അത്ലറ്റിക്സ്: കാലിക്കറ്റിന് രണ്ടാം സ്ഥാനം

ഭുവനേശ്വറിൽ നടക്കുന്ന അഖിലേന്ത്യാ അന്തസ്സർവകലാശാലാ വനിതാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 36.5 പോയിൻ്റാണ് കാലിക്കറ്റ് നേടിയത്.മാംഗളൂർ സർവകലാശാല 51 പോയിൻ്റോടെ ചാമ്പ്യന്മാരായി. പഞ്ചാബിലെ ലവ് ലി പ്രൊഫഷണൽ സർവകലാശാലയ്ക്കാണ് മൂന്നാം സ്ഥാനം (34 പോയിൻ്റ് ).സമാപന ദിനത്തിൽ400 മീ. ഹർഡിൽസിൽകാലിക്കറ്റിന് വേണ്ടി ആർ. ആരതി റെക്കോഡോടെ സ്വർണം ചൂടി. 58.35 സെക്കൻ്റിലാണ് ലക്ഷ്യം കണ്ടത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബി.കോം. വിദ്യാർഥിനിയാണ്. മിക്സഡ് റിലേയിൽ കാലിക്കറ്റ് ടീം വെങ്കലം നേടി . കെ.എച്ച്. റാഷിദ് ജബീൽ, ടി.ജെ. ജംഷീല, ആർ. ആതിര, പി. ബിപിൻ കുമാർ എന്നിവരടങ്ങുന്നതായിരുന്നു റിലേ ടീം. കഴിഞ്ഞ റിവസം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ സാന്ദ്ര ബാബു ലോങ്ജമ്പിൽ വെങ്കലം കരസ്ഥമാക്കി. സേവ്യര്‍ പൗലോസ്, ശ്രീകാന്ത്, ജീഷ് കുമാര്‍ എന്നിവര്‍ ടീമിൻ്റെ പരിശീലകരും ദീപിക മാന...
Obituary

ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിൽ

കേരള അത്ലറ്റിക്സിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം  ആതിഥ്യം വഹിക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് ഉണര്‍വേകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിന്റെ 25-ാം വാര്‍ഷികമാണ് ഈ വര്‍ഷം. ഇതിന്റെ ആഘോഷമായാണ് ഇത്തവണത്തെ അത്ലറ്റിക്സ് നടത്തുക. ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ പ്രമുഖ ഒളിമ്പ്യന്മാരടക്കം ഏകദേശം 800ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. കോവിഡിന് ശേഷമുള്ള ഒരു കായിക കുതിപ്പിനാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പിലൂടെ സാക്ഷ്യം വഹിക്കുക. അതുകൊണ്ടു ചാമ്പ്യന്‍ഷിപ്പ് ഏറ്റവും മികച്ചരീതിയില്‍ നടത്താനാണ് സര്‍ക്കാരിന്റ...
error: Content is protected !!