Tag: Atm card

വെളിമുക്ക് സർവീസ് സഹകരണ ബാങ്ക് എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നു
Local news

വെളിമുക്ക് സർവീസ് സഹകരണ ബാങ്ക് എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നു

തിരൂരങ്ങാടി: വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം ബുധനാഴ്ച (ജൂലൈ 26) നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കുന്നുമ്മല്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 26-ന് മൂന്ന് മണിക്ക് വെളിമുക്ക് ബാങ്ക് കെട്ടിടത്തില്‍ നടക്കുന്ന എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ നിര്‍വ്വഹിക്കും. എ.ടി.എം കാര്‍ഡ് വിതരണോദ്ഘാടനം ചടങ്ങില്‍ മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹ്‌റാബിയും നിര്‍വ്വഹിക്കും.നൂറ് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ബാങ്ക് നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1922-ല്‍ ആരംഭിച്ച വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ഇത് വരെ 23000-ലേറെ ഗുണഭോക്താക്കളുണ്ട്. കാര്‍ഷിക മേഖലയിലും വിദ്യഭ്യാസ മേഖലയിലും നിരവധി സഹായ പദ്ധതികള്‍ നടത്തി വരുന്ന ഈ ബാങ്ക് കോവിഡ്, കൊറോണ, വെള്ളപ്പൊക്ക സമയങ്ങളിലെല്ലാം...
Other

ആക്രി സാധാനങ്ങൾ വിറ്റപ്പോൾ എ ടി എം കാർഡും പെട്ടു, പ്രവാസിക്ക് ആറര ലക്ഷം രൂപ നഷ്ടപ്പെട്ടു

ആക്രി സാധനങ്ങൾക്കൊപ്പം അബദ്ധത്തിൽ പെട്ടുപോയ എ.ടി.എം കാർഡും പിൻ നമ്പറും ഉപയോഗിച്ച് തമിഴ്‌നാട് സ്വദേശി പ്രവാസി മലയാളിയുടെ ആറ് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ആലപ്പുഴ പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിക്കാണ് 6.31 ലക്ഷം രൂപ നഷ്ടമായത്. തമിഴ്‌നാട് തെങ്കാശി സ്വദേശി ബാലമുരുക(43)നാണ് പണം തട്ടിയതെന്ന് കേസ് അന്വേഷിച്ച് ചെങ്ങന്നൂർ പോലീസ് പറഞ്ഞു.  എ.ടി.എം കാർഡിൽതന്നെ പിൻ നമ്പറും എഴുതി വെച്ചതാണ് ബാലമുരുകന് പണം പിൻവലിക്കാൻ സഹായകമായത്. പ്രവാസിയായ ഷാജിക്ക് 2018-ൽ എ.ടി.എം കാർഡ് ലഭിച്ചച്ചെങ്കിലും നാട്ടിലില്ലാത്തതിൽ എ.ടി.എം കാർഡ് ഉപയോഗിച്ചിരുന്നില്ല. 2018-ലെ പ്രളയത്തിൽ ഷാജിയുടെ വീട്ടിലും വെള്ളം കയറി. തുടർന്ന് 2022 ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങളെല്ലാം ആക്രിക്കാർക്ക് വിൽക്കുകയായിരുന്നു. അതിനിടയ്ക്കാണ് എ.ടി.എം കാർഡും സ്വകാര്യ പിൻനമ്പറും ആക്രിസാധനങ്ങൾക്കൊപ്പം ...
Crime

മോഷണകേസ് പ്രതിയുടെ സഹോദരിയുടെ എടിഎം ഉപയോഗിച്ച് പണം തട്ടി, പോലീസുകാരനെ പിരിച്ചു വിട്ടു

കണ്ണൂർ: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തളിപറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എന്‍ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. അരലക്ഷത്തോളം രൂപ ഇയാള്‍ എടിഎം വഴി കൈക്കലാക്കിയതായി തെളിഞ്ഞിരുന്നു.  ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയിൽ നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങിയത്. പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പ...
error: Content is protected !!