ഈ ഓട്ടോകൾ ഇനി അവർക്ക് അതിജീവനത്തിന്റെ സ്‌നേഹയാനം
സെറിബ്രൽപാർസി, ഓട്ടിസം, മൾട്ടിപ്പിൾഡിസിബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ എന്നിവയുമായി പിറന്നുവീണ കുട്ടികളുടെ അമ്മമാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ 'സ്‌നേഹയാനം' പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ഇനി മലപ്പുറം ജില്ലയിൽ ഓടും. ജീവിതയാത്രയിൽ ഭിന്നശേഷിയുള്ള കുട്ടികളുമായി ജീവിതം ഒറ്റക്ക് പുലർത്തേണ്ട പ്രസീത, നസ്രിയ, റഹ്‌മത്ത് എന്നിവരാണ് ഈ സ്‌നേഹയാന ഓട്ടോകൾ ഇനി ഓടിക്കുക. ഓട്ടിസം, സെറിബ്രൽ പാർസി, ബുദ്ധിപരമായ വെല്ലുവിളികൾ, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവ ബാധിച്ച കുഞ്ഞുങ്ങളും കൂടാതെ വിധവകളുമായ അമ്മമാർക്ക് ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് 'സ്‌നേഹയാനം'. പദ്ധതിയിൽ ആദ്യമായാണ് മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ജില്ലയിൽ ഒരുമിച്ച് കൈമാറുന്നത്.3.7 ലക്ഷം രൂപ വീതം വിലയുള്ള മൂന്ന് ഇലക്ട്രിക് ഓട്ടോകളാണ് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്...