Tag: Auto charging station

ജില്ലയില്‍ 122 സ്ഥലങ്ങളില്‍ ഇലക്ട്രിക്ക് വണ്ടി ചാര്‍ജിങ് ശൃംഖല. ജില്ലാതല ഉദ്ഘാടനം 4 ന് മന്ത്രി നിര്‍വഹിക്കും
Malappuram

ജില്ലയില്‍ 122 സ്ഥലങ്ങളില്‍ ഇലക്ട്രിക്ക് വണ്ടി ചാര്‍ജിങ് ശൃംഖല. ജില്ലാതല ഉദ്ഘാടനം 4 ന് മന്ത്രി നിര്‍വഹിക്കും

ജില്ലയില്‍ 122 സ്ഥലങ്ങളിലായി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്ന വിപുലമായ ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നവംബര്‍ നാലിന് രാവിലെ 10.30ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലയില്‍ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാനുള്ള 119 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സെന്ററുകളാണ് സ്ഥാപിതമാകുന്നത്. ഇതോടൊപ്പം നാലു ചക്ര വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനായി പൊന്നാനി, തിരൂര്‍, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും പ്രവര്‍ത്തനസജ്ജമാകും. മലപ്പുറം മുണ്ടുപറമ്പ് 110 കെ.വി സബ്‌സറ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ എം.പി അബ...
error: Content is protected !!