ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയിലേക്ക് എ ഐ എസ് എഫ് മാര്‍ച്ച് ; സംഘര്‍ഷം, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
തേഞ്ഞിപ്പാലം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് എ ഐ എസ് എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 'ഇത് സര്‍വകലാശാലയാണ് സംഘപരിവാര്‍ ശാലയല്ല ' എന്ന ബാനര്‍ ഉയര്‍ത്തി എത്തിയ എ ഐ എസ് എഫ് പ്രവര്‍ത്തകരെ പോലീസ് സംഘം തടയുകയായിരുന്നു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു തിരൂരങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സംസ്ഥാന ജോ: സെക്രട്ടറി ഷിനാഫ്, വൈസ്: പ്രസിഡന്റ് ദര്‍ശിത്ത്, മീനുട്ടി ടി ടി,കെ അഖിലേഷ്, അതുല്‍ നന്ദന്‍, വാസില്‍, അര്‍ഷാദ്, മിഥുന്‍ പോട്ടോക്കാരന്‍ , കെ എസ് അഭിരാം,അനന്ത ജിത്ത്, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
...