Tag: B p angadi nercha

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്
Breaking news

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്

തിരൂർ : ബിപി അങ്ങാടി യാഹൂം തങ്ങൾ നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തുമ്പിക്കയ്യിൽ തൂക്കിയെറിഞ്ഞു. ആളുകൾ ഭയന്ന് ഓടുന്നതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പോത്തന്നൂരിൽ നിന്നുള്ള വരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആന ഇടഞ്ഞത്. 5 ആനകൾ അണി നിരന്നിരുന്നു. ഇതിൽ നടുവിൽ ഉണ്ടായിരുന്ന ആന പെട്ടെന്ന് ഇടഞ്ഞു മുമ്പിലേക്ക് കയറുകയായിരുന്നു. മുമ്പിൽ പെട്ട ഒരാളെ കാലിൽ തുമ്പിക്കൈ ചുറ്റി തൂക്കിയെറിഞ്ഞു. മുമ്പോട്ട് വീണ്ടും വന്നതോടെ ആളുകൾ ചിതറിയോടി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾ ഉണ്ടായിരുന്നു. പലർക്കും വീണു പരിക്കേറ്റു. പിന്നീട് പാപ്പാൻ ഇടപെട്ട് തളക്കുകയായിരുന്നു.. https://www.facebook.com/share/v/12KDNiDz4zL/ ...
Malappuram

പുതിയങ്ങാടി നേർച്ച; മദ്യഷോപ്പുകൾ അടച്ചിടും

തിരൂര്‍ വെട്ടം പുതിയങ്ങാടി നേര്‍ച്ച നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 8) അര്‍ദ്ധരാത്രി 12  മുതല്‍ ചൊവ്വാഴ്ച (ജനുവരി 10) അര്‍ദ്ധരാത്രി 12 മണി വരെ തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു. ക്രമസമാധാനം ഉറപ്പു വരുത്താനായി അബ്കാരി ചട്ടം സെക്ഷന്‍ 54 പ്രകാരമാണ് ഉത്തരവ്. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസും എക്‌സൈസ് വകുപ്പും ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.   ...
error: Content is protected !!