Tag: Basheer kaderi

ബഷീർ കാടേരിക്ക് വിക്ടർ ജോർജ് പുരസ്കാരം
Other

ബഷീർ കാടേരിക്ക് വിക്ടർ ജോർജ് പുരസ്കാരം

മലപ്പുറം : ദേശീയ ഫോട്ടോഗ്രാഫി മത്സരത്തിൽ ബഷീർ കാesരിക്ക് പ്രത്യേക പുരസ്കാരം .ലോക ഫോട്ടോഗ്രാഫി ദിനാഘോഷവുമായി ബന്ധപ്പെട്ട്, ഫോട്ടോഗ്രാഫർ വിക്ടർ ജോർജിൻ്റെ സ്മരണാർഥം സെൻ്റ്രൽ ഓർഘനൈസേഷൻ ഓഫ് കാമറ ആർട്ടിസ്റ്റ്സ് ( COCA )നടത്തിയ മത്സരത്തിലാണ് ബഷീർ കാടേരി പ്രത്യേക പുരസ്കാരത്തിന് അർഹനായത്. "മഴ പറഞ്ഞ കഥ'' എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ സിബി വെള്ളരിക്കുണ്ടും,മെൽട്ടൺ ആൻറണി, ശ്രീജിത്ത് നെല്ലായി ഒന്നും ,രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. ബഷീറിന്റെ 'മഴയിൽ, ഉയരെ….' എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.തിരൂരങ്ങാടി സ്വദേശിയായ ബഷീർ കാടേരിക്ക്, കേരള ലളിതകലാ അക്കാദമിയുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫി പ്രദർശനത്തിന് കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക ഗ്രാന്റിനും ബഷീർ അർഹനായി. ഫോട്ടോഗ്രാഫിയിൽ മറ്റ് നിരവധി സംസ്ഥാന അവാർഡുകൾ നേടിയ ബഷീർ ചിത്രകാരനുമാണ്.ഭാര്യ: മറിയം. മക്കൾ...
Feature

അന്തരിച്ച തിരൂരങ്ങാടിയിലെ സാംസ്കാരിക പ്രവർത്തകനയ കാരാടാൻ മൊയ്‌ദീനെ കുറിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫർ ബഷീർ കാടേരി എഴുതുന്നു…

ആ ശുഭ്ര ചിരി ഇനിയില്ല… ഗാനരചയിതാവും, നാടക രചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടൻ മൊയ്തീൻ സാഹിബ് നമ്മെ വിട്ട് പിരിഞ്ഞു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേ ചിന ജുമാ മസ്ജിദിൽ … എപ്പോഴും ചിരിച്ച് ശുഭ്ര വസ്ത്രധാരിയായിരുന്ന മൊയ്തീൻ സാഹിബ് പഴയ കാല എഴുത്തനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു. തിരൂരങ്ങാടിയിൽ വീറ്റു എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഭാര്യയും, മൂന്ന് പെൺമക്കളുമാണുള്ളത്. എവി.മുഹമ്മദ്, കെട്ടി, മുഹമ്മദ്, എട്ടി. മുഹമ്മദ്, പള്ളിക്കൽ മെയ്തീൻ. തുടങ്ങിയ മാപ്പിളപ്പാട്ട് ഗായകർക്ക് നിരവധി ഗാനങ്ങൾ എഴുതി. രാഷ്ട്രീയ ഗാനങ്ങളും , മത സൗഹാർദ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയ്പ്പ മലർ, ജയ് പന്റുല . എട്ട് കാലി വലയം കെട്ടിയ നേരത്ത്, നാളികേരത്തിന്റെ നാട് കേരളം, ഹിന്ദു മുസ്ലിം സങ്കേതമാ കേരളം, പരസ്പരം കലഹിക്കാൻ പറഞ്ഞില്ല മതങ്ങൾ പരിഹാരം ഐക്യത്തിലാണ് ഗുണങ്ങൾ . തുടങ്ങി നിരവധി...
error: Content is protected !!