Friday, August 15

Tag: Beach

വിദേശ വനിതയോടൊപ്പം ആദ്യം സെല്‍ഫി പിന്നെ അപമര്യാദയോടെ പെരുമാറി ; പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ കേസെടുത്തു
Information, Life Style

വിദേശ വനിതയോടൊപ്പം ആദ്യം സെല്‍ഫി പിന്നെ അപമര്യാദയോടെ പെരുമാറി ; പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ശംഖുമുഖം ബീച്ചിലെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു. ഫ്രാന്‍സ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു യുവതി. ഇവിടെ വച്ചും പിന്നാലെ കൂടിയ പ്രതി ഫ്രാന്‍സ് വനിതയോട് ഒപ്പം നിന്ന് സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചു. യുവതി സമ്മതം നല്‍കിയതോടെ ഒന്നിലധികം ഫോട്ടോ ഇയാള്‍ പകര്‍ത്തി. തുടര്‍ന്നായിരുന്നു ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. പ്രതി അപമര്യാദയായി പെരുമാറിയതോടെ വിദേശ വനിത പ്രതികരിച്ചു. ഇതോടെ ബീച്ചിലുണ്ടായിരുന്ന പൊലീസുകാരെത്തി സംഭവമന്വേഷിച്ചു. തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പൊലീസിനോട് വിവരിച്ചു. ഇതിനിടെ പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചു നിറുത്തി. സംഭവത്തില്‍ തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ചതോടെ യുവതിയെ...
Local news

കുറ്റിപ്പുറത്ത് കാണാതായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം പങ്ങരംകുളം: കുറ്റിപ്പുറത്ത് നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. കോക്കർ സിഎച്ച് നഗർ സ്വദേശി പരേതനായ പുത്തൻ പൂരക്കൽ മുനീറിന്റെ മകൻ റസീം(21)ന്റെ മൃതദേഹമാണ് കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരനെ കാണാനാണെന്ന് പറഞ്ഞ് പോയ റസീമിനെ കാണാതായത്. പോലീസിന് പരാതി നൽകി അന്വേഷണം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ബീച്ചിൽ റസിമിന്റെ മുഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.കുറ്റിപ്പുറം എൻജിനീയറിങ് കോളേജിൽ അവസാന വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ച റസീം മാതാവ് ഫാത്തിമ.സഹോദരങ്ങൾ മിർവ, തമീം...
Crime

കഞ്ചാവ് വില്പനക്കാരും ഉപയോഗിച്ചവരും ഉൾപ്പെടെ 12 പേർ പിടിയിൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 12 പേർ പിടിയിലായി. ഇതിൽ 2 പേർ കഞ്ചാവ് കച്ചവടക്കാരും 10 പേർ ഉപയോഗിച്ചവരുമാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടിയാണ്. വള്ളിക്കുന്ന് നോർത്ത് പ്രിയദർശിനി ഹൗസ് ജോഷി (48), വള്ളിക്കുന്ന് ആനങ്ങാടി ഹരിജൻ കോളനി വടക്കിൽ ഹൗസ് ഷെഫീഖ് (35), എന്നിവരെയാണ് NC ഗാർഡന് പുറകു വശം ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്ത് വച്ചും കഞ്ചാവ് കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ പേരിൽ നിലവിൽ  3 കേസുകൾ നിലവിലുണ്ട്. താലപ്പൊലിപ്പറമ്പിന് സമീപമായുള്ള വീട്ടിൽ വച്ചാണ് ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊതി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കാണ് വില. താലെപ്പൊലിപ്പറമ്പിൽ വൈകിട്ട് വരുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ള ചെറുപ്പക്കാർക്കാണ...
error: Content is protected !!