Tag: Bengal

4 മക്കളെ ഉപേക്ഷിച്ച് 34 കാരി 18 കാരനോടൊപ്പം പോയി
Other

4 മക്കളെ ഉപേക്ഷിച്ച് 34 കാരി 18 കാരനോടൊപ്പം പോയി

തിരൂരങ്ങാടി : മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം പോയതായി ഭർത്താവിന്റെ പരാതി. താഴെ ചേളാരി യിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീം ആണ് പോലീസിൽ പരാതി നൽകിയത്. ഭാര്യ നജ്മ (34) യാണ് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജി (18) നൊപ്പം പോയതായി പരാതി നൽകിയത്. റഹീമും ഭാര്യയും 3 മക്കളും താഴെ ചേളാരി യിലെ ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. റഹീം മാർബിൾ ജോലിക്കാരൻ ആണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണ്. ...
Crime

1.140 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ചെമ്മാട്ട് നിന്നും പിടിയിലായി

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും തിരൂരങ്ങാടി ചെമ്മാട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്തുള്ള കോട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 1.140 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് ജില്ലയിലെ റാണിപൂർ താലൂക്ക് ഹെരംപൂർ സ്വദേശി ഇറാജ് ( 40) എന്നയാളെയാണ് കഞ്ചാവ് വിൽപനക്കിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവെത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും രണ്ടാഴ്ച കൂടുമ്പോൾ സ്വദേശത്തേക്കാണെന്ന് പറഞ്ഞ് കഞ്ചാവ് കടത്ത് പതിവാക്കിയ ആളാണ് പിടിയിലായതെന്നും ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ. ടി, പ്രഗേഷ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ് കെ, നിധിൻ സി, ദിദിൻ എം.എം, വിനീഷ് പി.ബി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ...
Crime

മർദനമേറ്റ 3 വയസ്സുകാരൻ മരിച്ചു, രണ്ടാനച്ഛനെ തിരയുന്നു

കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ; പൊലീസ് കേസെടുത്തു തിരൂർ: തിരൂരിൽ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച മൂന്ന് വയസുകാര​ൻ മരിച്ചു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് (3) ബുധനാഴ്ച രാത്രി ഏഴോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ അര്‍മാൻ, മരണ വിവരമറിഞ്ഞതോടെ മുങ്ങി. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തിൽ ദുരൂഹതയേറി. ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരം...
error: Content is protected !!