Saturday, September 5

Tag: Bengaluru kmcc

ബെംഗളൂരിൽ ലോറി ബൈക്കിലിടിച്ച് തിരൂർ സ്വദേശി മരിച്ചു
Accident

ബെംഗളൂരിൽ ലോറി ബൈക്കിലിടിച്ച് തിരൂർ സ്വദേശി മരിച്ചു

ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബെംഗളൂരു ൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് റജീന. സഹോദരങ്ങൾ അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
സമസ്ത സമ്മേളനത്തെ ഇകഴ്ത്തി പറഞ്ഞവർ പാലസ് ഗ്രൗണ്ട് അളന്ന് എത്ര പേര് പങ്കെടുത്തു എന്ന് തിട്ടപ്പെടുത്താൻ തയ്യാറുണ്ടോ: എം.ടി അബ്ദുല്ല മുസ്‌ലിയാർ
Kerala

സമസ്ത സമ്മേളനത്തെ ഇകഴ്ത്തി പറഞ്ഞവർ പാലസ് ഗ്രൗണ്ട് അളന്ന് എത്ര പേര് പങ്കെടുത്തു എന്ന് തിട്ടപ്പെടുത്താൻ തയ്യാറുണ്ടോ: എം.ടി അബ്ദുല്ല മുസ്‌ലിയാർ

ബംഗളൂർ: ജനുവരി 28ന് ബാംഗ്ലൂരിൽ നടന്ന സമസ്ത നൂറാം വാർഷികം ഉദ്ഘാടന മഹാ സമ്മേളനം സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ അവസാന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പോലെ കർണ്ണാടകയിലും സമസ്ത അജയ്യമാണെന്ന് സമ്മേളനം തെളിയിച്ചു.നൂറാം വാർഷികത്തിന്റെ ഭാഗമായി സമസ്തയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ജനങ്ങൾ സമസ്തയുടെ പിന്നിൽ അണിനിരക്കാൻ തയ്യാറാണെന്ന് ഈ സമ്മേളനം തെളിയിച്ചു. സമ്മേളന വിജയത്തെ ചെറുതാക്കി കാണിക്കാൻ ആര് ശ്രമിച്ചാലും അത് ജനം അവജ്ഞ യോടെ  തള്ളിക്കളയും. പാലസ് ഗ്രൗണ്ടിന്റെ ച...