Tag: Bhopal

കുളിക്കുന്നതിനിടെ പത്ത് വയസ്സുകാരനെ മുതല വിഴുങ്ങി
Other

കുളിക്കുന്നതിനിടെ പത്ത് വയസ്സുകാരനെ മുതല വിഴുങ്ങി

ഭോപാൽ: മധ്യപ്രദേശിൽ നദിയിൽ കുളിക്കാനിറങ്ങിയ 10വയസുകാരനെ മുതലവിഴുങ്ങിയതായി നാട്ടുകാർ. ഷിയോപൂരിലാണ് നടുക്കുന്ന സംഭവം. തിങ്കളാഴ്ച രാവിലെയോടെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ മുതല ആക്രമിക്കുകയും നദിയിലേക്ക് വലിച്ചു കൊണ്ടുപോകുകയുമായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. വിവരം കുട്ടിയുടെ കുടുംബത്തെ അറിയിക്കുകയും കമ്പും കയറും വലകളുമുപയോഗിച്ച് മുതലയെ പിടികൂടി കരയിലേക്ക് കൊണ്ടുവരികയും ചെയ്തു. സംഭവമറിഞ്ഞ് പൊലീസും മറ്റു അധികൃതരുമെത്തി. പക്ഷേ, കുട്ടിയെ മുതല തുപ്പിയാൽ മാത്രമേ വിട്ടുനൽകൂ എന്ന് ഗ്രാമീണർ കട്ടായം പറഞ്ഞു. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാവും എന്ന വിശ്വാസത്തിലായിരുന്നു കുടുംബം. വൈകുന്നേരമായിട്ടും മുതലയെ വിട്ടു നൽകാൻ അവർ തയാറായില്ല. ഒടുവിൽ ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ മുതലയെ മോചിപ്പിക്കാൻ ഗ്രാമീണർ തയാറാകുകയായിരുന്നു. 'കുട്ടി കുളിക്കുന്നതിനിടയിൽ നദിയിൽ ആഴ്ന്നിറങ്ങി. കു...
Other

എരുമ പാൽ കറക്കാൻ സമ്മതിക്കുന്നില്ല, വിചിത്ര പരാതിയുമായി കർഷകൻ പോലീസ് സ്റ്റേഷനിൽ

ഭോപാൽ∙ പാലു കറന്നെടുക്കാൻ സമ്മതിക്കുന്നില്ല എന്ന ആരോപണത്തോടെ മധ്യപ്രദേശിൽനിന്നുള്ള കർഷകൻ എരുമയുമായി പൊലീസ് സ്റ്റേഷനിൽ. എരുമയെ ആരോ ആഭിചാരത്തിനു വിധേയമാക്കിയെന്നും അതുകൊണ്ടാണ് പാലു കറക്കാൻ സമ്മതിക്കാത്തത് എന്നും ഇയാൾ പരാതിപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘ബാബുൽ ജാദവ് (45) എന്ന കർഷകനാണു നയാഗയോൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എരുമ പാലു കറക്കാൻ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി’– ഡിവൈഎസ്പി അരവിന്ദ് ഷാ, വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘പരാതിക്കാരനു വെറ്ററിനറി ഡോക്ടറുടെ ഉപദേശം ലഭ്യമാക്കാൻ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനോട് നിർദേശിച്ചിരുന്നു. വീട്ടിൽ പോയശേഷം മടങ്ങിയെത്തിയ കർഷകൻ എരുമ പാലു കറക്കാൻ സമ്മതിച്ചെന്ന് അറിയിക്കുകയും പൊലീസിന് നന്ദി പറയുകയും ചെയ്തു’– അദ്ദേഹം പറഞ്ഞു. ...
error: Content is protected !!