Tag: binu kamal

കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ മിമിക്രി താരം ബിനു കമാല്‍ റിമാന്‍ഡില്‍
Kerala, Other

കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ മിമിക്രി താരം ബിനു കമാല്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസ് മിമിക്രി താരം ബിനു കമാല്‍ റിമാന്‍ഡില്‍. വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 21കാരിയായ കൊല്ലം കടയ്ക്കല്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജംഗ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍നിന്ന് ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ശീമുളമുക്കില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ...
error: Content is protected !!