മാലിന്യമുക്ത നഗരസഭ ; ബയോബിന്‍ വിതരണം ചെയ്തു
പൊന്നാനി : മാലിന്യമുക്ത നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബായോബിന്നുകള്‍ വിതരണം ചെയ്തു. നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭാ ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു.
വിവിധ വാര്‍ഡുകളില്‍ നിന്നായി 955 പേര്‍ക്കാണ് ബിന്‍ നല്‍കുന്നത്. 3080 രൂപ വില വരുന്ന ബയോബിന്നിന് പത്ത് ശതമാനം തുകയാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കുന്നത്. ഉപാധ്യക്ഷ ബിന്ദു സിദ്ധാര്ത്ഥന്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാ സുദേശന്‍, കൗണ്‍സിലര്‍മാരായ പി.വി അബ്ദുള്‍ ലത്തീഫ്, അശോകന്, കെ.വി ബാബു, ഷാഫി, അഡ്വ. ബിന്‍സി ഭാസ്കര്‍, ബീവി, ഷഹീറാബി, ക്ലീന്‍ സിറ്റി മാനേജര്‍ സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംബന്ധിച്ചു.
...