Tag: Blood storage unit

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ലാബ് ഇനി 24 മണിക്കൂറും
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ലാബ് ഇനി 24 മണിക്കൂറും

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബിന്റെ പ്രവർത്തന സമയം 24 മണിക്കൂറാക്കി. നിലവിൽ വൈകുന്നേരം7 മണി വരെ മാത്രമായിരുന്നു പ്രവർത്തനം. പുതിയ സൂപ്രണ്ട് വന്നതോടെ പ്രവർത്തന സമയം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. പുതിയ 2 താത്കാലിക ജീവനക്കാരെ കൂടി നിയമിച്ചാണ് മുഴുവൻ സമയ പ്രവർത്ത നമാക്കി മാറ്റിയത്. ഇതോടൊപ്പമുള്ള ബ്ലഡ് സ്റ്റോറേജിന്റെ പ്രവർത്തനവും 24 മണിക്കൂറാക്കികിയിട്ടുണ്ട്. പ്രവർത്തന സമയം കൂട്ടിയതോട ഏത് സമയത്തും ടെസ്റ്റുകൾ നടത്താൻ സാധിക്കും. ബ്ലഡ് സ്റ്റോറേജിൽ നിന്ന് ഏത് സമയത്തും രക്തം വാങ്ങാനും പറ്റും. പ്രസവത്തിന് ഉൾപ്പെടെ അടിയന്തര ഓപ്പറേഷൻ ചെയ്യാൻ ഇനി ലാബ് ടെസ്റ്റിനും രക്തത്തിനും പകൽ സമയം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് സൂപ്രണ്ട് ഡോ.പ്രഭുദാസ് പറഞ്ഞു. ...
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് പ്രവര്‍ത്തനം തുടങ്ങി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഏറെ സഹായകമാകുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള വളരെ നല്ല രീതിയില്‍ നടക്കുന്ന ആശുപത്രിയില്‍ ബ്ലെഡ് സ്റ്റോറേജ് ഇല്ലാത്തത് പ്രയാസം സൃഷ്ടിച്ചിരുന്നു. നേരത്തെ യൂണിറ്റ് ഉണ്ടായിരുന്നെങ്കിലും കൃത്യമായി നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ അനുമതി റദ്ദായി. ഇതേ തുടർന്ന് പുതിയ സുപ്രണ്ട് ചുമതലയേറ്റ ശേഷം സ്റ്റോറേജ് യൂണിറ്റ് പുനരാരംഭിക്കാൻ ശ്രമം നടത്തുകയായിരുന്നു. 100 യൂണിറ്റ് ബ്ലഡ് സൂക്ഷിക്കാൻ സൗകര്യമുള്ള യൂണിറ്റാണ് ആരംഭിച്ചിട്ടുള്ളത്. ഇപ്പോൾ 20 യൂണിറ്റാണ് സൂക്ഷിക്കുന്നത്. തിരൂർ ജില്ല ആശുപത്രി യിലെ ബ്ലഡ് ബാങ്കിൽ നിന്നും രക്തം കൊണ്ടു വന്നു സൂക്ഷിക്കുകയാണ്. അത്യാവശ്യത്തിന് രോഗികൾക്ക് ഉപയോഗിക്കാൻ കഴിയും. താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് പുറമെ പുറത്തു നിന്നുള്ള രോഗികൾക്കും ഇവിടെ നിന്ന് രക്തം നൽകും. ഇതിനായി അടുത്ത ആഴ...
error: Content is protected !!