Tuesday, October 14

Tag: blood transfusion

ഗര്‍ഭിണിക്ക് രക്തം മാറി കയറ്റി, ദേഹസ്വസ്ഥ്യം, പ്രതിഷേധവുമായി ബന്ധുക്കള്‍
Malappuram, Other

ഗര്‍ഭിണിക്ക് രക്തം മാറി കയറ്റി, ദേഹസ്വസ്ഥ്യം, പ്രതിഷേധവുമായി ബന്ധുക്കള്‍

പൊന്നാനി : ഗ്രൂപ്പ് മാറി രക്തം കയറ്റിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിക്ക് ദേഹാസ്വാസ്ഥ്യം. പ്രതിഷേധവുമായി ബന്ധുക്കള്‍. പൊന്നാനി മാതൃശിശു കേന്ദ്രത്തില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയ വെളിയങ്കോട് സ്വദേശി റുക്‌സാന (26)യ്ക്കാണ് രക്തം മാറിക്കയറ്റിയത്. ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തം നല്‍കിയതാണ് ആരോപണം. റുക്‌സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.വീഴ്ച സംബന്ധിച്ച്‌ അന്വേഷിക്കാമെന്ന് സൂപ്രണ്ട് പ്രതിഷേധക്കാരോട് പറഞ്ഞു. ആശുപത്രിയില്‍ നടന്ന സംഭവം മലപ്പുറം ഡിഎംഒയെ അറിയിച്ചു. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയതായാണ് റിപ്പോര്‍ട്ടുകള്‍....
error: Content is protected !!