Wednesday, September 17

Tag: boiling water

തിളച്ച വെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു
Kerala

തിളച്ച വെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു

പാനൂര്‍ : തിളച്ച വെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള സുമിയത്ത് ദമ്പതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്. തിളച്ച വെള്ളം അബദ്ധത്തില്‍ കാലില്‍ വീണ് പൊള്ളലേറ്റ് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തങ്ങള്‍ പീടിക സഹ്‌റ പബ്ലിക്ക് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് സൈഫ. സന്‍ഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ് സഹോദരങ്ങള്‍. അസ്വാഭാവിക മരണത്തിന് കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്....
error: Content is protected !!