ആൺകുട്ടികളെ ഉപയോഗിച്ച് ‘ഹണി ട്രാപ്പ്’; നിലമ്പൂരിൽ 2 പേർ പിടിയിൽ
നിലമ്പൂർ: ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ് നടത്തുന്ന രണ്ട് പേർ നിലമ്പൂർ പോലീസിന്റെ പിടിയിൽ. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ എന്നിവരെയാണ് നിലമ്പൂർ സി ഐ ടി എസ് ബിനു അറസ്റ്റ് ചെയ്തത്. പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയും സംഘത്തിൽ കൂട്ടുന്നത് ജംഷീറാണ്.
തുടർന്ന് സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച ആൺകുട്ടികളെ കൂടെ നിർത്തി വിഡിയോയും ഫോട്ടോയും എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. ഈ സംഘം കെണിയിൽപ്പെടുത്തി മർദിച്ച് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടി എടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്കൻ നിലമ്പൂർ പോലിസ് ഇൻസ്പെക്ടർ ടി എസ് ബിനുവിന് നൽകിയ പരാതിയില...